ചോങ്‌കിംങ്: മൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച്‌ കുട്ടിക്കുരങ്ങന്‍. വീടിനു മുന്നിലെ റോഡില്‍ കളിച്ച്‌ കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ വലിച്ചഴിച്ച്‌ ഇരുണ്ട ഇടവഴിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച കുരങ്ങനെ നാട്ടുകാര്‍ തടഞ്ഞു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്‌കിംഗിനടുത്തുള്ള ഒരു ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു നാട്ടുകാരെ അമ്ബരപ്പിച്ച സംഭവം നടന്നത്.

വീടിനു മുന്നിലെ റോഡില്‍ തന്റെ സ്‌കൂട്ടറില്‍ കളിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. അപ്പോള്‍, അവളുടെ പിന്നാലെ വന്ന കുട്ടിക്കുരങ്ങ് പെണ്‍കുട്ടിയെ ദേഹത്തേക്ക് ചാടി വീണു. അപ്രതീക്ഷിത ആക്രമണത്തില്‍ പെണ്‍കുട്ടി താഴേക്ക് വീണു. ഉടന്‍, കുരങ്ങ് പെണ്‍കുട്ടിയെ ഇരുകൈകള്‍ കൊണ്ടും പിടിച്ച്‌ റോഡിലൂടെ വലിച്ച്‌ കൊണ്ട് പോകാന്‍ തുടങ്ങി. അതിവേഗത്തിലായിരുന്നു കുരങ്ങന്‍ കുട്ടിയെ വലിച്ചിഴച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാഗ്യവശാല്‍, ഒരു മുതിര്‍ന്ന വഴിയാത്രക്കാരന്‍ സമീപത്ത് നില്‍ക്കുന്നുണ്ടായിരുന്നു. കുട്ടിയെ വലിച്ചിഴച്ചകൊണ്ട് പോകുന്നത് ശ്രദ്ധയില്‍ പെട്ട ഇദ്ദേഹം, ഉടന്‍ തന്നെ ഇടപെട്ടു. അദ്ദേഹം, കുട്ടിയെ രക്ഷിക്കുകയും കുരങ്ങിനെ ഓടിക്കുകയും ചെയ്തു. കുരങ്ങന്റെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അവള്‍ക്ക് ഒരിക്കലും മറക്കാത്ത ഒരു ഭയാനകമായ ഓര്‍മ്മയാണ് കുരങ്ങന്‍ സമ്മാനിച്ചത്.

ഗ്ലോബല്‍ ടൈംസ് പറയുന്നതനുസരിച്ച്‌, പ്രദേശത്ത് മറ്റ് നിരവധി പേരെ കുരങ്ങന്‍ ആക്രമിച്ചിട്ടുണ്ട്. എന്നാല്‍, ഇതാദ്യമായിട്ടാണ് ഒരു ചെറിയ കുട്ടിയെ ആക്രമിക്കുന്നത്. ആക്രമണം നടക്കുമ്ബോള്‍ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ സമീപത്തുണ്ടായിരുന്നില്ല. താന്‍ അകത്ത് പാചകം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഏതായാലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക