ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനമായി. പാര്‍ട്ടിയില്‍ പ്രശാന്ത് കിഷോര്‍ അംഗത്വമെടുക്കും. അദ്ദേഹത്തിന് നല്‍കുന്ന പദവിയെന്ത് നല്‍കണമെന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് തീരുമാനിക്കും.

തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടുന്ന കോണ്‍ഗ്രസിനെ വിജയ വഴിയില്‍ പോരാട്ടവീര്യത്തോടെ തിരിച്ചെത്തിക്കാന്‍ തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഒരുക്കിയത് അഞ്ചിന കര്‍മ്മ നിര്‍ദേശങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിശദമായ റൂട്ട് മാപ്പാണ് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചത്. നേതൃത്വ പ്രശ്‌നങ്ങള്‍ മുതല്‍ അടിത്തറ വിഫുലീകരണം വരെ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഖ്യ കക്ഷികളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക, താഴേത്തട്ടിലുള്ള നേതാക്കളുടെയും പ്രവര്‍ത്തരെയും ശക്തിപ്പെടുത്തുക. പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്രചരണം എന്നിവയില്‍ അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കണമെന്നും പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ച 88 സ്ലൈഡുകളുള്ള പ്രസന്റേഷനിലാണ് ഈ നിര്‍ദേശങ്ങളുള്ളത്. ദി ഹിന്ദുവാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഇതേവിഷയത്തില്‍ വെള്ളിയാഴ്ചയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തും. 600 സ്ലൈഡുകളുള്ള വിശദമായ പ്രസന്റേഷനാണ് വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്‍പില്‍ പ്രശാന്ത് കിഷോര്‍ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേതൃത്വത്തില്‍ മാറ്റം വേണമെന്ന നിര്‍ദേശം തന്നെയാണ് പ്രശാന്ത് കിഷോറും മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങളില്‍ പ്രധാനം. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി കാലം വരെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന പാര്‍ലമെന്ററി ബോര്‍ഡ് പുനസ്ഥാപിക്കുക. രാഹുല്‍ ഗാന്ധിയ്ക്ക് ഇതിന്റെ ചുമതല നല്‍കുക. ഇതിനെ പുറത്ത് ഗാന്ധി കുടുംബത്തിനു പുറത്തു നിന്നൊരാള്‍ പാര്‍ട്ടിയെ നയിക്കാന്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തണം. സോണിയ ഗാന്ധി യുപിഎയെ നയിക്കണമെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.

ശിവന്റെ നൃത്തരൂപമായ നടരാജന്റെ ആറ് ചിഹ്നങ്ങളിലൂടെ കോണ്‍ഗ്രസിന്റെ പുനര്‍ജന്മത്തിന് പ്രശാന്ത് കിഷോര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. 1985 മുതല്‍ വോട്ട് വിഹിതത്തിലും ലോക്‌സഭാ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥിരമായ തകര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു നിര്‍ദേശം.

പാര്‍ട്ടിയുടെ പാരമ്ബര്യവും അടിസ്ഥാന തത്വങ്ങളും സംരക്ഷിക്കുക. നിര്‍ജ്ജീവാവസ്ഥയില്‍ നിന്നുപാര്‍ട്ടിയെ മോചിപ്പിക്കുക, ഉത്തരവാദിത്തമില്ലായ്മ എന്നിവ നശിപ്പിക്കുക. സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും കറകള്‍ മായ്ച്ചുകളയുക. ജനങ്ങളുമായി നിരന്തരം സമ്ബര്‍ക്കത്തില്‍ തുടരുകയും അവരുടെ ശബ്ദമായി മാറുകയും അവരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കാനും പാര്‍ട്ടി മുന്നിട്ടിറങ്ങണമെന്നും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടുന്നു.

104 കോടി വോട്ടര്‍മാരില്‍ 30 കോടി വോട്ടര്‍മാരെ ലക്ഷ്യം വയ്‌ക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന കിഷോര്‍ രാഷ്ട്രീയ സംഖ്യം എന്ന ആശയത്തില്‍ ഊന്നി പ്രവര്‍ത്തിക്കണം എന്നാണ് ചുണ്ടിക്കാട്ടുന്നത്. 17 സംസ്ഥാനങ്ങളിലായി 358 ലോക്‌സഭാ സീറ്റുകളിലും അഞ്ച് സംസ്ഥാനങ്ങളിലായി 168 സീറ്റുകളില്‍ പ്രാദേശിക പാര്‍ട്ടികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 17 സീറ്റുകളിലും ചെറുപങ്കാളികളുമായി ചേര്‍ന്ന് മത്സരിക്കുന്നതിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ചുണ്ടിക്കാട്ടുന്നു. വിവധ പ്ലാറ്റ്‌ഫോമുകളില്‍ അരികും മൂലയും ചേര്‍ത്തുതൊണ്ടുള്ള പൂര്‍ണ്ണമായും നൂതനമായുള്ള ആശയ വിനിമയ സംവിധാനം കോണ്‍ഗ്രസിന്റെ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കണം എന്നും പ്രശാന്ത് കിഷോര്‍ ആവശ്യപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക