ആലപ്പുഴ: കഴിഞ്ഞ മാസം 26ന് കാണാതായ പതിനാറുകാരിയേയും സുഹൃത്തായ പതിനേഴുകാരനേയും കുറിച്ച് യാതൊരു തുമ്ബും ലഭിക്കാതെ പൊലീസ്. ആലപ്പുഴ എ.എന്‍ പുരം മണക്കപ്പറമ്ബ് വീട്ടില്‍ ബിജുവിന്റെ മകള്‍ ലച്ചു എന്ന വിശ്വലക്ഷ്മി(16), വെള്ളക്കിണര്‍ ഇലഞ്ഞിപ്പറമ്ബ് വീട്ടില്‍ ഷാജിയുടെ മകന് അപ്പു എന്ന സഫറുദ്ദീന്‍(17) എന്നിവരാണ് കഴിഞ്ഞ മാസം വീടുവിട്ട് പോയത്.
ഇരുവരുടെയും കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ നല്കിയ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍, കുട്ടികള്‍ എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഇരുവരും എവിടെയെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും കുട്ടികളെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഒരുമാസമായിട്ടും കുട്ടികളെ കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പിതാവ് ഇടതുപക്ഷ യൂണിയന് നേതാവു കൂടിയായതിനാല്‍ മുകളില്‍ നിന്നും നല്ല സമ്മര്‍ദ്ദവും പൊലീസിനുണ്ട്. എന്നാല്‍ പൊലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും കണ്ടെത്താന്‍ കഴിയുന്നില്ല.
ടി.ഡി സ്ക്കൂളിലെ പ്ലസ്ടു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ വിശ്വലക്ഷ്മിയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സഫറുദ്ദീനും സുഹൃത്തുക്കളായിരുന്നു. കാണാതാകുന്നതിന് രണ്ട് ദിവസം മുന്‍പ് ഇരുവരും സിനിമ കാണാന്‍ പോയ വിവരം വിശ്വലക്ഷ്മിയുടെ വീട്ടില്‍ അറിയുകയും മാതാപിതാക്കള്‍ വഴക്കു പറയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് വിശ്വലക്ഷ്മിയും സഫറുദ്ദീനും നാടു വിട്ടതെന്നാണ് ലഭിക്കുന്ന വിവരം.
പൊലീസ് അന്വേഷണത്തില്‍ ഇരുവരും എറണാകുളത്ത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തൊട്ടുപിന്നാലെ വിശ്വലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ ഈ റോഡില്‍ വച്ച് പ്രവര്‍ത്തിച്ചതായും കണ്ടെത്തി. മാതാപിതാക്കളും പൊലീസും ഈറോഡിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് യാതൊരു വിവരങ്ങളും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
കുട്ടികളെ കണ്ടെത്താനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുകയാണ്. കൂടാതെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിനും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇതിനിടയില്‍ ഇരുവരുടെയും ഫോട്ടോ ഉള്‍പ്പെടുത്തി കാണാനില്ല എന്ന് വിവിധ പത്രങ്ങളില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കി.
പ്രായപൂര്‍ത്തിയല്ലാത്ത കുട്ടികളായതിനാല്‍ പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് ഫോട്ടോ പത്രങ്ങളില്‍ കൊടുത്തത്. പത്രക്കുറിപ്പ് കണ്ട് വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വിളിക്കുന്നുണ്ട്. ഇവിടേക്ക് പൊലീസ് അന്വേഷണത്തിനായി പോയിരിക്കുകയാണ്. വിശ്വലക്ഷ്മിക്ക് 155 സെന്റിമീറ്റര്‍ ഉയരവും, വെളുത്ത നിറവും, മെലിഞ്ഞ ശരീര പ്രകൃതവും. സഫറുദ്ദീന്‍ 178 സെന്റീമീറ്റര്‍ ഉയരവും വെളുത്ത നിറവും മെലിഞ്ഞ ശരീര പ്രകൃതവും കൂടാതെ മുടി നീട്ടി വളര്‍ത്തിയിട്ടുമുണ്ട് എന്ന് പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറെയോ വിവരം അറിയിക്കണം. ഇന്‍സ്പെക്ടര്‍, ആലപ്പുഴ സൗത്ത് പൊലീസ് : 9497987059
ഡി.വൈ.എസ്പി, ആലപ്പുഴ : 9497990041
ജില്ലാ പൊലീസ് മേധാവി, ആലപ്പുഴ : 9497996982