ഐപിഎലില്‍ ഏഴാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്. അവസാന ഓവറില്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയെ ധോണിയുടെ ഇന്നിംഗ്സ് 3 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 13 പന്തില്‍ 28 റണ്‍സാണ് എംഎസ് ധോണി നേടിയത്.

റോബിന്‍ ഉത്തപ്പയും അമ്ബാട്ടി റായിഡുവും മാത്രമാണ് ചെന്നൈയുടെ ടോപ് ഓര്‍ഡറില്‍ റണ്‍സ് കണ്ടെത്തിയത്. ഉത്തപ്പ 30 റണ്‍സും അമ്ബാട്ടി റായിഡു 40 റണ്‍സും നേടിയെങ്കിലും ഡാനിയേല്‍ സാംസിന്റെ ബൗളിംഗിന് മുന്നില്‍ ചെന്നൈ തകരുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിജയത്തിനായി 28 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ബുംറ എറിഞ്ഞ 19ാം ഓവറില്‍ 11 റണ്‍സ് പിറന്നപ്പോള്‍ അവസാന ഓവറില്‍ ചെന്നൈയ്ക്ക് 17 റണ്‍സായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്.

14 പന്തില്‍ 22 റണ്‍സ് നേടിയ ഡ്വെയിന്‍ പ്രിട്ടോറിയസിനെ അവസാന ഓവറിലെ ആദ്യ പന്തില്‍ നഷ്ടമായതോടെ ചെന്നൈയ്ക്ക് കാര്യങ്ങള്‍ പ്രയാസമായി. എന്നാല്‍ എംഎസ് ധോണി മൂന്നാം പന്തില്‍ സിക്സും നാലാം പന്തില്‍ ഫോറും നേടിയതോടെ ലക്ഷ്യം രണ്ട് പന്തില്‍ 6 റണ്‍സായി മാറി.

അഞ്ചാം പന്തില്‍ ഡബിള്‍ നേടിയപ്പോള്‍ ലക്ഷ്യം അവസാന പന്തില്‍ ബൗണ്ടറിയായി മാറി. അതും നേടി ധോണിയെന്ന ഫിനിഷറുടെ മടങ്ങി വരവ് ആയി മത്സരം. ഡാനിയേല്‍ സാംസ് നാലും ജയ്ദേവ് ഉനഡ്കട് രണ്ടും വിക്കറ്റ് നേടിയെങ്കിലും മുംബൈയ്ക്ക് വിജയം നേടുവാന്‍ സാധിച്ചില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക