മലപ്പുറം: വഴിയേ പോയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് അങ്ങോട്ട് ചെന്ന് കഞ്ചാവ് കൊടുത്ത് കീഴടങ്ങി കഞ്ചാവ് കച്ചവടക്കാരന്‍. മലപ്പുറം പൊന്‍മള പള്ളിപ്പടി സ്വദേശിയായ അരൂര്‍ തൊടിക ഹനീഫ ആണ് മദ്യലഹരിയില്‍ എക്സൈസിന് മുന്നില്‍ കീഴടങ്ങിയത്. മദ്യപിച്ച്‌ സ്വബോധം നഷ്ടപെട്ട ഇയാള്‍ എക്സൈസിനെ കണ്ട് അങ്ങോട്ട് പോയി കഞ്ചാവ് സഹിതം കീഴടങ്ങുകയായിരുന്നു.

എക്സൈസ് ജീപ്പിന് മുമ്ബില്‍ ആടിയാടി എത്തിയ ഹനീഫ പറഞ്ഞത്, ഇത് എന്റെ പൊതിയാണ്, ഇതില്‍ കഞ്ചാവ് ഉണ്ടെന്നായിരുന്നു. ആടിയാടി കുഴഞ്ഞ് വന്ന ഹനീഫയോട് എത്ര ഗ്രാം കഞ്ചാവുണ്ടെന്ന് ചോദിച്ചപ്പോള്‍ അത് ഇപ്പൊ സാര്‍ തന്നെ നോക്കണം എന്നായിരുന്നു മറുപടി. ഇത് എവിടെ നിന്നാണെന്ന അടുത്ത ചോദ്യത്തിന് സ്വന്തമായി ഉണ്ടാക്കാന്‍ ഒന്നും പറ്റില്ലല്ലോ..മഞ്ചേരിയില്‍ നിന്നാണെന്നും മറുപടി. എക്സൈസുകാര്‍ക്ക് കൂടുതല്‍ ചോദിക്കേണ്ടി വന്നില്ല. അതിനു മുന്‍പേ തന്നെ ഹനീഫ വസ്ത്രത്തില്‍ ഒളിപ്പിച്ച 25 പാക്കറ്റ് കഞ്ചാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം ഒ വിനോദിനെ എല്‍പ്പിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലപ്പുറം വണ്ടൂരിലായിരുന്നു സംഭവം. കഞ്ചാവ് വില്‍പ്പനക്കായാണ് ഇയാള്‍ വണ്ടൂര്‍ പൂക്കുളത്തെത്തിയത്. പൂക്കുളത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ആയിരുന്നു കഞ്ചാവ് കൊണ്ട് വന്നത്.

‘എക്സൈസ് ഓഫീസിന് അടുത്തുള്ള പൂക്കുളത്തെ ഒരു ഇതര സംസ്ഥാന ക്യാമ്ബില്‍ ലഹരി വില്‍പന നടക്കുന്നുണ്ട് എന്ന് വിവരം ലഭിച്ചിരുന്നു.അത് അന്വേഷിക്കാന്‍ സംഘം അങ്ങോട്ട് പോകുക ആയിരുന്നു. അവിടെ എത്തിയ സംഘത്തിന്‍്റെ ജീപ്പിന് അരികിലേക്ക് മദ്യപിച്ചു ബോധം നഷ്ടപ്പെട്ട ഒരാള്‍ വരിക ആയിരുന്നു.. തന്‍്റെ കൈവശം കഞ്ചാവ് ഉണ്ടെന്ന് അയാള്‍ പറഞ്ഞു.തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തി. 22 ചെറിയ പാക്കറ്റ് കഞ്ചാവ് ആണ് പിടികൂടി..ഇത് ക്യാമ്ബില്‍ വിതരണം ചെയ്യാന്‍ കൊണ്ട് വന്നതാണ് എന്നും മനസ്സിലായി ‘ എക്സൈസ് ഇന്‍സ്പെക്ടര്‍ എം ഒ വിനോദ് പറഞ്ഞു.

എട്ട് ഗ്രാമോളം തൂക്കം വരുന്ന കഞ്ചാവ് പാക്കറ്റിന് 1000 രൂപയാണ് വില. മഞ്ചേരിയിലെ ഒരു ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നാണ് വില്‍പ്പനക്ക് കഞ്ചാവ് വാങ്ങാറുള്ളതെന്നും ഹനീഫ എക്സൈസിനോട് പറഞ്ഞിട്ടുണ്ട്. ഹനീഫയുടെ തുറന്നുപറച്ചിലിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് മേഖലയിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഞ്ചാവിന്‍്റെ തൂക്കം ഒരു കിലോക്ക് താഴെ ആയത് കൊണ്ട് ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക