20ാം പിറന്നാള്‍ ആഘോഷമാക്കി യുവതാരം സാനിയ അയ്യപ്പന്‍. താരത്തിന്റെ സുഹൃത്തുക്കളാണ് സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയത്. സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. മുറിയിലെ അലങ്കാരങ്ങള്‍ കണ്ട് അമ്ബരക്കുന്ന സാനിയയെ ആണ് വിഡിയോയില്‍ കാണുന്നത്.

സുഹൃത്തുക്കളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് സാനിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍, അര്‍ജുന്‍ അശോകന്‍, പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, ശ്രിന്ദ, പേളി മാണി, ​ഗണപതി തുടങ്ങിയവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ശ്രദ്ധ നേടുന്നത്. ക്വീന്‍ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അഭിനയ അരങ്ങേറ്റം. ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ടിലാണ് അവസാനമായി താരത്തെ കണ്ടത്. നിവിന്‍ പോളി നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക