മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാള്‍. പതിവുപോലെ പ്രത്യേക ആഘോഷങ്ങളൊന്നുമില്ലാതെ ഔദ്യോഗിക തിരക്കുകളിലാണ് മുഖ്യമന്ത്രി. പിറന്നാള്‍ദിനത്തില്‍ ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും പായസം നല്‍കുന്ന പതിവുണ്ട്. അത് ഇത്തവണയും ഉണ്ടാകും.പിറന്നാള്‍ ദിനത്തില്‍ പതിവുപോലെ മുഖ്യമന്ത്രി രാവിലെ തന്നെ സെക്രട്ടേറയറ്റിലെത്തും. ബുധനാഴ്ചയായതിനാല്‍ രാവിലെ മന്ത്രിസഭായോഗമുണ്ടാകും. അതിനു ശേഷം സര്‍ക്കാരിന്റെ വൻകിട പദ്ധതികളുടെ അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച്‌ 21നാണ് പിണറായി വിജയന്‍റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയാണ് അറിയിച്ചത്. ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ തലേദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക