കാലിഫോര്‍ണിയ: സ്ത്രീകള്‍ക്ക് കുട്ടികള്‍ ഉണ്ടാകാന്‍ സഹായിക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് ബീജദാതാവായ കൈല്‍ ഗോര്‍ഡി. ഇതുവരെ താന്‍ 55 കുട്ടികളുടെ പിതാവായെന്നും മുപ്പതുകാരന്‍ പറയുന്നു. യുകെയിലെയും യൂറോപ്പിലെയും സ്ത്രീകള്‍ക്ക് ബീജം നല്‍കിയിരുന്നുവെന്നും ബീജം നല്‍കുന്നതിനായി നിരവധി രാജ്യങ്ങളില്‍ എത്തിയിരുന്നുവെന്നും കൈല്‍ ഗോര്‍ഡി പറയുന്നു.

യുകെയിലേക്കും യൂറോപ്പിലേക്കുമുള്ള തന്‍്റെ രണ്ടാമത്തെ ബീജദാന പര്യടനമാണ് നടക്കാന്‍ പോകുന്നതെന്നും ബീജം നല്‍കുന്നതിനായി, ലണ്ടനില്‍ നിന്ന് എഡിന്‍ബര്‍ഗ് വരെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ബീജം ദാനം ചെയ്തതിലൂടെ 46 കുട്ടികളുടെ പിതാവായെന്നും നിലവില്‍ 9 സ്ത്രീകള്‍ ഗര്‍ഭിണികളാണെന്നും കൈല്‍ ഗോര്‍ഡി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബീജം ദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2021 ഓഗസ്റ്റില്‍ യുകെയിലും യൂറോപ്പിലും സന്ദര്‍ശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ഉണ്ടാകാന്‍ സ്ത്രീകള്‍ക്ക് ബീജം നല്‍കുന്ന പ്രവര്‍ത്തി ശരിക്കും ആസ്വദിക്കുകയാണെന്നും ബീജത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ആരോഗ്യകരവും ജൈവവുമായ ഭക്ഷണങ്ങളാണ് കഴിക്കുന്നതെന്നും കൈല്‍ ഗോര്‍ഡി പറയുന്നു.

കൃത്രിമ ബീജസങ്കലനത്തിലൂടെയോ ലൈംഗിക ബന്ധത്തിലൂടെയോ ബീജം സംഭാവന ചെയ്യാറുണ്ടെന്നും ചില സ്ത്രീകള്‍, ലൈംഗിക ബന്ധത്തിലൂടെ തന്നെ ബീജം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതെന്നും ആദ്ദേഹം വ്യക്തമാക്കി. പല സ്ത്രീകളിലായി നിരവധി കുട്ടികള്‍ ഉണ്ടെങ്കിലും 9 പേരെ നേരിട്ട് കണ്ടിട്ടുണ്ടെന്ന് കൈല്‍ കൂട്ടിച്ചേര്‍ത്തു. സൗജന്യമായിട്ടാണ് ആയിട്ടാണ് ബീജം നല്‍കുന്നതെന്നും സ്ത്രീകളുടെ സന്തോഷമണ് തനിക്ക് പ്രധാനമെന്നും കൈല്‍ ഗോര്‍ഡി കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക