തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായി സ്റ്റാലിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ ഉറച്ച്‌ പാര്‍ട്ടി. സ്റ്റാലിന്റെ 70-ാം പിറന്നാളോഘോഷത്തില്‍ വേറിട്ട പരിപാടികളാണ് പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്. മാര്‍ച്ച്‌ ഒന്നിനാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതേ ദിവസം പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനമായി നല്‍കും.

ഇത് കൂടാതെ വിവിധ ക്ഷേമ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നവജാതശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരം, കര്‍ഷകര്‍ക്ക് തൈകള്‍, രക്തദാന ക്യാമ്ബുകള്‍, കമ്മ്യൂണിറ്റി ബേബി ഷവര്‍ പരിപാടികള്‍, വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്കുകള്‍, കമ്മ്യൂണിറ്റി ഉച്ചഭക്ഷണം, നേത്ര ക്യാമ്ബുകള്‍ തുടങ്ങി ഡസന്‍ കണക്കിന് പരിപാടികളാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. ക്രിക്കറ്റ്, കബഡി ടൂര്‍ണമെന്റുകള്‍, മാരത്തണ്‍ ഇവന്റുകള്‍ എന്നിവയും ഡിഎംകെ ആസൂത്രണം ചെയ്യുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗം പാര്‍ട്ടിയുടെ ദക്ഷിണ ജില്ലാ ഘടകം സംഘടിപ്പിക്കും. ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള പരുപാടിയില്‍ പങ്കെടുക്കും. മാര്‍ച്ച്‌ ഒന്നിന് ചെന്നൈയില്‍ സ്റ്റാലിന്‍ ഫോട്ടോ പ്രദര്‍ശനം മക്കള്‍ നീതി മയ്യം തലവനും നടനുമായ കമല്‍ ഹാസന്‍ പങ്കെടുക്കും. പരിപാടിയില്‍ ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക