കടുത്തുരുത്തി: കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായ പരാതിയില്‍ മൂന്ന് യുവാക്കളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്ബ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടില്‍ അഭിനവ് (20) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

17 ഉം 16 ഉം വയസ് പ്രായമുള്ള പെണ്‍ക്കുട്ടികളുടെ മൊഴിയെടുത്താണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഏറേ ഗൗരവമുള്ളവയാണെന്നു പോലീസും സമ്മതിക്കുന്നുണ്ട്. പ്രതികളിലൊരാളായ അഭിനവ് രണ്ട് വര്‍ഷം മുമ്ബ് കടുത്തുരുത്തിയില്‍ എത്തിയതാണ്. ഇവിടെ നാളുകളോളം താമസിച്ചു ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്താണ് ഇയാള്‍ പ്രണയതട്ടിപ്പിനായി കളമുണ്ടാക്കിയെടുത്തത്. മറ്റു പ്രതികള്‍ മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ഇവിടെയെത്തിയവരാണ്. കല്ലറയിലും കടുത്തുരുത്തിയിലുമായിട്ടാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലഹരി കടത്താൻ പെൺകുട്ടികളെ ഉപയോഗിച്ചു?

മലബാറിൽ നിന്ന് പാലാ കടുത്തുരുത്തി മേഖലകളിൽ വന്ന് മാസങ്ങളായി താമസിക്കുന്ന നിരവധി യുവാക്കൾ ഉണ്ടെന്ന് വിവരവും ഇപ്പോൾ പുറത്തുവരുന്നു. അറസ്റ്റിലായവർ പെൺകുട്ടികളുമായി പലയിടങ്ങളിലും കറങ്ങാൻ പോയിരുന്നത് ലഹരി ഇടപാടുകൾക്ക് മറ ആയിട്ടാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇപ്പോൾ അറസ്റ്റിലായ യുവാക്കളെ ഏതാനും നാളുകൾക്കു മുമ്പ് കടുത്തുരുത്തിയിലെ കത്തോലിക്കാ ദേവാലയത്തിൽ വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കാണാനിടയായിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർ പ്രാദേശികമായി അന്വേഷണം നടത്തുകയും വിവരങ്ങൾ അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.

പാലാ ബിഷപ്പ് ഉന്നയിച്ച ലൗ ജിഹാദ് നർകോട്ടിക് ജിഹാദ് ആരോപണങ്ങൾ.

ഏതാനും നാളുകൾക്കു മുമ്പ് ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ട് ചില ജിഹാദി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന മുന്നറിയിപ്പ് പാലാ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗമധ്യേ ഉന്നയിച്ചിരുന്നു. പ്രണയം നടിച്ചും ലഹരിയുടെ കെണിയിൽ പെടുത്തിയും പെൺകുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് അദ്ദേഹം വിശ്വാസികളോട് പറഞ്ഞത്. പ്രസംഗമധ്യേ അദ്ദേഹം ഉപയോഗിച്ച ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ പദപ്രയോഗങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ ഈ വസ്തുതകളെ സാധൂകരിക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക