തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ പിജെ കുര്യനും മുല്ലപ്പളളി രാമചന്ദ്രനും പങ്കെടുക്കില്ല. യോഗത്തില്‍ പങ്കെടുക്കാത്തിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും വിട്ടുനില്‍ക്കുന്നത് വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണെന്നാണ് പി ജെ കുര്യന്‍ നല്‍കുന്ന വിശദീകരണം. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് പി ജെ കുര്യന്‍ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്ന ആരോപണനുമുണ്ട്.

സംസ്ഥാനത്തെ വിവിധ രാഷ്‌ട്രീയ വിഷയങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയാണ് കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി യോ​ഗം ഇന്നു യോഗം ചേരുന്നത്. പ്രസിഡന്റ് കെ സുധാകരന്‍ എംപി അധ്യക്ഷതയില്‍ കെപിസിസി ആസ്ഥാനത്താണ് യോ​ഗം. പാലക്കാട്ടെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍, കെ റയില്‍ വിരുദ്ധ സമരം, മറ്റ് അത്യാവശ്യ വിഷയങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുക. വൈകുന്നേരം നാലിന് കെപിസിസി ഭാരവാഹികളുടെ പ്രത്യേക യോ​ഗവും വിളിച്ചിട്ടുണ്ട്. രാഹുലിനെതിരെ പി ജെ കുര്യന്‍ നടത്തിയ പരസ്യ വിമര്‍ശനവും കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ചയായേക്കുമെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക