ആലപ്പുഴ: പെെലറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ ആലപ്പുഴ സ്വദേശിയായ യുവതിയുടെ പക്കല്‍ നിന്നും പണം തട്ടിയ നെെജീരിയക്കാരന്‍ അറസ്റ്റില്‍. എനുക അരിന്‍സി ഇഫെന്ന എന്ന നൈജീരീയന്‍ പൗരനെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും പിടികൂടിയത്. ഓണ്‍ലൈന്‍ പണം തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് പിടിയിലായ നൈജീരിയന്‍ പൗരന്‍.

ആലപ്പുഴ സ്വദേശിനിയായ യുവതി ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. അമേരിക്കയില്‍ പൈലറ്റ് ആണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച്‌ പ്രതി യുവതിയുമായി അടുപ്പത്തിലായി. പിന്നീട് ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന ഡോളര്‍ എക്സ്ചേഞ്ച് ചെയ്യാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി യുവതിയില്‍ നിന്നും പ്രതി 10ലക്ഷം രൂപ കൈക്കലാക്കി. വീണ്ടും 11ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടത്തോടെ യുവതി പണം അയയ്ക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൈബര്‍ തട്ടിപ്പിലൂടെ കോടികളാണ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് തട്ടിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. വലിയൊരു റാക്കറ്റ് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്. ആലപ്പുഴ സൈബര്‍ സി ഐ എം കെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നോയിഡയില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ പണം സ്വീകരിച്ച്‌, ഉടന്‍ തന്നെ തുക നൈജീരിയന്‍ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു ഇയാളെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് പറഞ്ഞു. പ്രതിയെ ഇന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക