369 – ഈ നമ്പർ കണ്ടാൽ മലയാളികൾക്ക് എല്ലാം മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് ഒരേ ഒരു ആളുടെ മുഖം ആയിരിക്കും. അത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മുഖം തന്നെ ആണ്. ഈ നമ്പർ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ വാഹനങ്ങൾക്ക് എല്ലാംതന്നെ ഈ നമ്പർ ആണ് അദ്ദേഹം നൽകിയിരിക്കുന്നത്. അതിനു പിന്നിൽ വലിയ ഒരു രഹസ്യം കൂടിയുണ്ട്. അതെന്താണ് എന്ന് അറിയുമോ? എന്തുകൊണ്ടാണ് മമ്മൂട്ടി അദ്ദേഹത്തിൻറെ വാഹനങ്ങൾക്ക് എല്ലാം ഇതേ നമ്പർ നൽകുന്നത് എന്ന് അറിയുമോ?

50 വർഷങ്ങൾക്കു മുൻപ് ആണ് മമ്മൂട്ടി സിനിമയിൽ കരിയർ ആരംഭിച്ചത്. ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് ആയിരുന്നു മമ്മൂട്ടി കരിയർ ആരംഭിച്ചത്. പിന്നീട് പടിപടിയായി ആണ് അദ്ദേഹം ഉയർന്നുവന്നത്. ആദ്യമൊക്കെ സഹനടൻ വേഷങ്ങൾ ചെയ്തു. പിന്നീട് പതിയെ പതിയെ ആണ് നായക വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. കരിയർ ആരംഭിച്ച സമയത്ത് മമ്മൂട്ടി ഒരു സ്യൂട്ട്കേസ് വാങ്ങിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സ്യൂട്ട് കേസ് നമ്പർ ലോക്ക് ഉള്ളത് ആയിരുന്നു. എന്തായിരുന്നു അതിൻറെ നമ്പർ എന്ന് അറിയുമോ? അതെ, നിങ്ങൾ കരുതിയത് പോലെ തന്നെ 369 എന്നായിരുന്നു ആ നമ്പർ. ഈ നമ്പർ മമ്മൂട്ടിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. അന്നുമുതൽ ഈ നമ്പർ അദ്ദേഹത്തിൻറെ ജീവിതത്തിൻറെ ഒരു ഭാഗമായി മാറുകയും ചെയ്തു. പിന്നീട് ഒരുപാടിടങ്ങളിൽ ഇതേ നമ്പർ മമ്മൂട്ടി ഉപയോഗിക്കുകയും ചെയ്തു.

പിന്നീട് മമ്മൂട്ടി ധാരാളം വാഹനങ്ങൾ വാങ്ങി. വണ്ടികൾ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മമ്മൂട്ടി എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഈ വണ്ടികൾക്ക് എല്ലാം നമ്പർ 3 6 9 എന്നീ നമ്പറുകൾ ആയിരുന്നു. ലക്ഷങ്ങൾ ചിലവഴിച്ചാണ് ഈ നമ്പർ തന്നെ മമ്മൂട്ടി സ്വന്തമാക്കുന്നത്. മമ്മൂട്ടി ആരാധകരുടെ ഇടയിൽ മാത്രമല്ല സാധാരണ സിനിമാ പ്രേമികൾക്കും ഇടയിൽ ഈ നമ്പറിന് ഏറെ സ്വാധീനം ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക