കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഫ്ലാറ്റിൻറെ മുകളില്‍ നിന്നും വീണു മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റെയ (15) ആണ് മരിച്ചത്. യുഎസിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ മകളാണ് മരിച്ച റെയ. ഇന്നലെ രാത്രി പത്തിനാണ് സംഭവം.

ശബ്ദം കേട്ട് എത്തിയ ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ ആണ് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ ഫ്‌ളാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. കണ്‍ട്രോള്‍ റൂം പൊലീസ് എത്തി റെയയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക