മുതലമടയില്‍ ആദിവാസി വനിതകള്‍ക്കുള്ള തയ്യല്‍ പരിശീലന കേന്ദ്രത്തിലെ തട്ടിപ്പില്‍ പൊലീസ് നടപടി. അപ്‌സര ട്രയിനിങ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് എം ഡി വിഷ്ണുപ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ചിറ്റൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരിശീലനം വാഗ്ദാനം ചെയ്ത് സര്‍ക്കാരില്‍ നിന്ന് രണ്ട് കോടിയോളം രൂപയാണ് അപ്‌സര ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തട്ടിയെടുത്തത്. വഞ്ചനാക്കുറ്റം, ഭീഷണിപ്പെടുത്തല്‍, ജാതി പേര് വിളിച്ച്‌ ആക്ഷേപിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മുതലമടയിലെ പരിശീലന കേന്ദ്രത്തിലെ ആദിവാസി വനിതകളുടെ പരാതിയിലാണ് അറസ്റ്റ്

ആദിവാസികളുടെ ഫണ്ട് അപ്‌സര ട്രെയിനിംഗ് ഇന്‍സ്റ്റ്യൂട്ട് തട്ടിയെടുത്തെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പദ്ധതിക്കായി അനുവദിച്ച തുകയുടെ 25ശതമാനം പോലും ചെലവഴിച്ചില്ലെന്നാണ് കണ്ടെത്തല്‍. 50 വനിതകള്‍ക്ക് പഠിക്കാന്‍ 14 തയ്യല്‍ മെഷീനാണ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. അതില്‍ പലതും ഉപയോഗ ശൂന്യമായിരുന്നു. അധ്യാപകരുടെ പേരിലും ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് തട്ടിപ്പിലെ പരാതി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നും കണ്ടെത്തലുണ്ട്.ആദിവാസി വിഭാഗങ്ങള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സര്‍ക്കാരില്‍ നിന്ന് രണ്ടു കോടിയോളം രൂപ വിഷ്ണുപ്രിയ തട്ടിയെടുത്തെന്നാണ് കുറ്റപത്രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിറ്റൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തയ്യല്‍ പരിശീലനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും മലയടിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെയ്തിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക