കൊച്ചി: പി.ടി തോമസിന്റെ നിര്യാണത്തോടെ ഒഴിവുവന്ന തൃക്കാക്കരയില്‍ ഉപ തെരഞ്ഞെടുപ്പ് ചൂട്. പി.ടി തോമസിന്റെ പിന്‍ഗാമിയെതേടി കണ്ടെത്താന്‍ യു.ഡിഎഫില്‍ ചര്‍ച്ചകള്‍ തുടങ്ങി. തിങ്കളാഴ്ച കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സന്ദര്‍ശിച്ചു.

ഇതോടെ പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചകള്‍ സജീവമായി. അതേ സമയം നടന്നത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് കെ.സുധാകരന്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും തൃക്കാക്കരയില്‍ കരുത്തുറ്റ സ്ഥാനാര്‍ഥി വരുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെന്നതും യോഗത്തില്‍ ചര്‍ച്ചയാവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ തോമസിന്റെ ഭാര്യ ഉമാ തോമസ് തന്നെയാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്ന ഒന്നാമത്തെ പേര്. ഉമാ തോമസിന് താല്‍പര്യമില്ലെങ്കില്‍ മാത്രമാവും മറ്റൊരു പേര് പരിഗണിക്കുക. അങ്ങനെ പരിഗണിക്കുന്നവരില്‍ വി.ടി ബല്‍റാമും ഉണ്ട്. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന്റെ പേരും ചര്‍ച്ചകളിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക