കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മൊബൈല്‍ ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍. ഇന്ന് നടന്ന ഒന്നാം വര്‍ഷ ബിരുദ പരീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ലൈറ്റ് വെളിച്ചത്തില്‍ പരീക്ഷ എഴുതിയത്. കോളേജിലെ ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫ്‌ളാഷ് തെളിയിച്ചു പരീക്ഷ എഴുതുന്ന ചിത്രങ്ങള്‍ പുറത്തു വന്നു.

വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷ എഴുതിയ കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. രാവിലെ മുതല്‍ കോളേജില്‍ കറണ്ടില്ലായിരുന്നെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക