ഇന്ന് മനുഷ്യന്റെ നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി സ്മാര്‍ട്ട് ഫോണുകള്‍ മാറിയിട്ടുണ്ട്. മനുഷ്യരുടെ ഓരോ നിമിഷത്തിലും ഫോണുകള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞാല്‍ പോലും അതിശയിക്കേണ്ടതില്ല. കേവലം ഫോണ്‍ സംഭാഷണത്തിനും അപ്പുറം വിനോദത്തിനും തൊഴിലിനും ഉള്‍പ്പെടെ സ്മാര്‍ട്ട് ഫോണുകളെ നാം ഇന്ന് ആശ്രയിക്കാറുണ്ട്. സന്തത സഹചാരി ആയതു കൊണ്ടുതന്നെ ഫോണിന്റെ സ്ക്രീനില്‍ ഉള്‍പ്പെടെ വിരലടയാളവും മെഴുക്കും അഴുക്കും പിടിച്ച്‌ വൃത്തികേടാവാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഫോണുകള്‍ നിങ്ങള്‍ എങ്ങനെയാണ് വൃത്തിയാക്കുന്നത്?

ചിലപ്പോള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിലും ജീന്‍സിലുമെല്ലാം ഫോണ്‍ തുടയ്ക്കുകയാവും നിങ്ങളുടെ പതിവ്. എന്നാല്‍ ശരിയായ രീതിയില്‍ ഫോണ്‍ വൃത്തിയാക്കുന്നത് അങ്ങനെ ഒന്നുമല്ല. അതിന് തുച്ഛമായ ചിലവുണ്ടെന്ന് മാത്രം. ഫോണുകള്‍ ഫോണുകളാണെന്ന് മറന്നുപോവരുത്. അതിനാല്‍ തന്നെ മറ്റ് വസ്തുക്കള്‍ വൃത്തിയാക്കുന്നതിനുള്ള പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച്‌ ഫോണ്‍ വൃത്തിയാക്കാന്‍ ശ്രമിക്കരുത്. ഉദാഹരണത്തിന്, വിന്‍ഡോ ക്ലീനര്‍, കിച്ചന്‍ ക്ലീനര്‍, പേപര്‍ ടവല്‍, റബിങ് ആല്‍ക്കഹോള്‍, മേക്ക് അപ്പ് റിമൂവര്‍, ശക്തിയേറിയ വായു, പാത്രങ്ങള്‍ കഴുകുന്ന സോപ്പ്, ഹാന്റ് വാഷ്, വിനാഗിരി തുടങ്ങിയ വസ്തുക്കള്‍ കൊണ്ടൊന്നും ഫോണോ അതിന്റെ സ്‌ക്രീനോ വൃത്തിയാക്കാന്‍ ശ്രമിക്കരുത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാഠിന്യമേറിയ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാവാം ഇക്കൂട്ടത്തില്‍ പല ഉല്‍പ്പന്നങ്ങളും നിര്‍മിച്ചിരിക്കുന്നത്. സോപ്പും, വിന്‍ഡോ ക്ലീനറും, മേക്ക് അപ്പ് റിമൂവറും, റബിങ് ആല്‍ക്കഹോളുമെല്ലാം രാസപദാര്‍ഥങ്ങള്‍ തന്നെയാണ്. അവ ഓരോന്നും പ്രത്യേകം ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ചവയാണ്. ഫോണ്‍ വൃത്തിയാക്കുന്നതിന് ഉള്ളതല്ല. കാരണം ഫോണുകളെ വെള്ളത്തില്‍ നിന്നും മറ്റും സംരക്ഷിക്കുന്നതിനായി ഒരു സംരക്ഷണ കവചം ഫോണുകളില്‍ നല്‍കാറുണ്ട്. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച്‌ വൃത്തിയാക്കാന്‍ ശ്രമിക്കുമ്ബോള്‍ ആ സംരക്ഷണകവചം നഷ്ടപ്പെടുകയും ഫോണില്‍ കൂടുതല്‍ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനും കറപിടിക്കുന്നതിനും ഇടയാക്കും.

അതേസമയം പേപ്പര്‍ ടവലുകള്‍ ഉപയോഗിക്കുമ്ബോള്‍ ഫോണില്‍ വരവീഴാനുള്ള സാധ്യത ഏറെയാണ്. മാത്രവുമല്ല പേപ്പര്‍ ടവല്‍ ഫോണില്‍ ഉരയ്ക്കുമ്ബോള്‍ അത് പൊടിയുകയും ആ പൊടി ഫോണിന്റെ ദ്വാരങ്ങളില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. ഇത്തരം കടലാസുപൊടി അന്തരീക്ഷ ഈര്‍പ്പം വലിച്ചെടുക്കുകയും അത് ഫോണിന് തകരാര്‍വരുത്തുകയും ചെയ്‌തേക്കാം.

ശക്തിയേറിയ വായു പ്രവഹിപ്പിച്ച്‌ ഇലക്‌ട്രോണിക് ഉപകരണങ്ങളിലെ പൊടികള്‍ കളയുന്ന ഉപകരണങ്ങളുണ്ട്. അത്തരം ഉപകരണങ്ങള്‍ ഫോണില്‍ ഉപയോഗിക്കരുത്. വളരെ ലോലമായ ഉപകരണ ഭാഗങ്ങളാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. ഫോണിന്റെ റിസീവര്‍, സ്പീക്കര്‍, മൈക്ക് പോലുള്ളവ തകരാറിലാവാന്‍ ഇത്തരം ശക്തിയേറിയ വായുപ്രവാഹം കാരണമാവാം.

ഫോണ്‍ എങ്ങനെ വൃത്തിയാക്കാം

നമ്മുടെയെല്ലാം ശരീരത്തിന്റെ സവിശേഷതകൊണ്ടുതന്നെ ഫോണില്‍ വിരലടയാളവും മെഴുക്കും പറ്റുന്നത് ഒഴിവാക്കാന്‍ സാധിക്കില്ല. ഓരോ തവണ ഫോണ്‍ എടുക്കുമ്ബോഴും കൈയിലെ മെഴുക്ക് ഫോണില്‍ പതിയും.സുരക്ഷിതമായി ഫോണും ഫോണിന്റെ സ്‌ക്രീനും വൃത്തിയാക്കാനുള്ള മാര്‍ഗം മൈക്രോഫൈബര്‍ ക്ലോത്ത് ആണ്. ഇതിന് അധികം വിലയില്ല.

തുടച്ചിട്ട് മായാത്ത അഴുക്ക് സ്‌ക്രീനില്‍ പറ്റിയിട്ടുണ്ടെങ്കില്‍ മൈക്രോഫൈബര്‍ ക്ലോത്ത് അല്‍പം നനച്ചതിന് ശേഷം തുടയ്ക്കുക. ഫോണിലേക്ക് വെള്ളമാക്കരുത്. ഫോണിന്റെ അരികുകളും പുറം വശവും വൃത്തിയാക്കാന്‍ ഈ രീതി അവലംബിക്കാം. ഇതിനായി ‘സൈ്വപ്പ് വൈപ്പ്’ (swipe wipe) എന്ന ഉല്‍പ്പന്നവും വിപണിയിലുണ്ട്. ഇത് ഫോണിന് പിന്‍വശത്ത് ഒട്ടിച്ചുവെക്കാനും ആവശ്യമുള്ളപ്പോള്‍ എടുത്ത് തുടയ്ക്കാനും സാധിക്കും.

ചെറിയ വിടവുകളിലെ മണ്ണും പൊടിയും

ഹെഡ്‌ഫോണ്‍ ജാക്ക്, റിസീവര്‍, സ്പീക്കര്‍ ഉള്‍പ്പടെയുള്ളയിടങ്ങളില്‍ മണ്ണും പൊടികളും ചെറുനാരുകളും പറ്റിപ്പിടിക്കാറുണ്ട്. തുണി ഉപയോഗിച്ച്‌ തുടച്ചാലും ഇവ നീക്കം ചെയ്യാന്‍ സാധിക്കില്ല. അങ്ങനെ ഉള്ളവ നീക്കം ചെയ്യാന്‍ ചെറിയൊരു വഴിയുണ്ട്.സെല്ലോ ടേപ്പ് എന്നും മറ്റും വിളിക്കുന്ന സ്‌കോച്ച്‌ ടേപ്പുകള്‍വിപണിയില്‍ ലഭ്യമാണ്. ഇതിന്റെ പശിമയുള്ള ഭാഗം ഉപയോഗിച്ച്‌ ഫോണിന്റെ ദ്വാരങ്ങളിലും വിടവുകളിലും പറ്റിപ്പിടിക്കുന്ന മണ്ണും പൊടിയും നീക്കം ചെയ്യാം. അതിന് ടേപ്പിന്റെ ഒരു കഷ്ണം എടുത്ത് ആവശ്യാനുസരണം ചുരുട്ടി പോര്‍ട്ടുകളിലും ദ്വാരങ്ങളിലും കടത്തി പശിമയുള്ള ഭാഗം ഉപയോഗിച്ച്‌ മണ്ണും പൊടിയും നീക്കം ചെയ്യാം. ടേപ്പിന്റെ പശയില്‍ മണ്ണും പൊടിയുമെല്ലാം പറ്റിപ്പിടിച്ചുകൊള്ളും. ഇതിനായി ഉപയോഗിക്കാവുന്ന ചെറിയ വാക്വം ഉപകരണങ്ങളും വിപണിയില്‍ ലഭ്യമാണ്.

ഫോണ്‍ അണു വിമുക്തമാക്കുന്നതെങ്ങനെ?

ദൈനം ദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്‌ഫോണുകളില്‍ സൂക്ഷ്മാണുക്കള്‍ കടന്നുകൂടുമെന്നതിന് യാതൊരു സംശയവും വേണ്ട. സാധാരണ കൈകള്‍ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കുന്ന സാനിറ്റൈസറുകളും, ആല്‍ക്കഹോളുമെല്ലാം ഉപയോഗിച്ച്‌ ഫോണ്‍ അണുവിമുക്തമാക്കാമെന്നു കരുതിയെങ്കില്‍ തെറ്റി. അത് ഫോണിന്റെ സംരക്ഷണ കവചങ്ങള്‍ നശിപ്പിക്കാന്‍ ഇടയുണ്ട്. ഫോണ്‍ അണുവിമുക്തമാക്കാന്‍ എളുപ്പവഴികള്‍ ഒന്നുമില്ല. അള്‍ട്രാ വയലറ്റ് പ്രകാശം ഉപയോഗിച്ചുള്ള ഒരു രീതിയുണ്ട്. ഇതിനായി ഫോണ്‍സോപ്പ് എന്ന ഉപകരണം വിപണിയിലുണ്ട്. ഇതുവഴി 99.99 ശതമാനം ഫോണുകള്‍ അണുവിമുക്തമാക്കാമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക