ന്യൂഡ‍ൽഹി: നാഷണൽ ഹെറാൾഡ് അഴിമതി കേസുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ്‌ നേതാവ് മല്ലികാർജുൻ ഖർഗെയെ ഇഡി ചോദ്യം ചെയ്തു. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ കൈമാറ്റത്തിൽ വഞ്ചനയും സാമ്പത്തിക തട്ടിപ്പും ആരോപിച്ചാണ് ഇഡി കേസ് എടുത്തത്. കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കേസിൽ ആരോപണ വിധേയരാണ്.

കോൺഗ്രസിൻറെ മുതിർന്ന നേതാവും പാർട്ടിയുടെ ലോക്സഭയിലെ കക്ഷി നേതാവും കൂടിയാണ് മല്ലികാർജുൻ ഖാർഗെ. അതുകൊണ്ടുതന്നെ അന്വേഷണം അദ്ദേഹത്തിലേക്ക് നീളുന്നത് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ്. സർക്കാറിനെതിരെ നിരവധിയായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസിന് മുഖം നഷ്ടപ്പെടാനുള്ള സാധ്യതയാണ് നാഷണൽ ഹെറാൾഡ് വിഷയം സംജാതമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബാംഗങ്ങളെ പോലും ചോദ്യം ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക