നിരായുധയായ ഫലസ്തീന്‍ വനിതയെ ഇസ്രായേലി സൈന്യം വെടിവെച്ചു കൊല്ലുന്ന വിഡിയോ പുറത്ത്. ബത് ലഹേമിനടുത്ത ചെക്പോയിന്റിലാണ് ക്രൂരത അരങ്ങേറിയത്. നിരായുധയായ ഒരു വനിതയും തോക്കേന്തിയ മൂന്ന് സൈനികരുമാണ് വിഡിയോയിലുള്ളത്. ഭയന്നതുപോലെ ഓടുന്ന വനിതയെ സൈനികര്‍ ​നിര്‍ദയം വെടിവെച്ചിടുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്.

പൊതുനിരത്തിലാണ് ഈ കൊടുംക്രൂരത നടന്നത്. റോഡിലൂടെ വാഹനങ്ങള്‍ കടന്ന് പോകുന്നതും ​വെടിവെച്ചിട്ട ശേഷം ആളുകള്‍ ചുറ്റും കൂടുന്നതുമെല്ലാം വിഡിയോയിലുണ്ട്. ആറു കുട്ടികളുടെ മാതാവായ ഗദീര്‍ സബാതീന്‍ ആണ് കൊല്ലപ്പെട്ട വനിതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംശയകരമായ നിലയില്‍ കണ്ട വനിതയെ വെടിവെക്കുകയായിരുന്നുവെന്നാണ് ഇസ്രായേലി പട്ടാളം സംഭവത്തെകുറിച്ച്‌ വിശദീകരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക