ഡല്‍ഹി: ഡല്‍ഹിയില്‍ നടുറോഡില്‍ യുവതിയെ വെടിവെച്ച്‌ കൊന്നു. ഇ-കൊമേഴ്‌സ് കമ്ബനിയായ ഫ്‌ളിപ്കാര്‍ട്ടിലെ ജീവനക്കാരിയായ ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. ഡല്‍ഹി പശ്ചിംവിഹാറില്‍ തിങ്കളാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം നടന്നത്.

ഫ്‌ളിപ്കാര്‍ട്ടില്‍ കൂറിയര്‍ വിഭാഗത്തിലാണ് ജ്യോതി ജോലിചെയ്തിരുന്നത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ രണ്ടുപേരാണ് ജ്യോതിക്ക് നേരേ വെടിയുതിര്‍ത്തതെന്ന് ഭര്‍ത്താവ് ദീപക് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക