ചിക്കമഗളുരു (കര്‍ണാടക): പബ്‌ജി കളിക്കുന്നതിനെ തുടര്‍ന്ന് അച്ഛനും മകനും തമ്മിലുണ്ടായ തര്‍ക്കത്തില്‍ അമ്മയ്ക്ക് ജീവന്‍ നഷ്‌ടമായി. ചിക്കമഗളുരുവിലെ ഹഗലഖാന്‍ എസ്റ്റേറ്റിലാണ് സംഭവം. ഇംതിയാസിന്‍റെ ഭാര്യ മൈമുന(40) ആണ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചത്.

മകന്‍റെ പബ്‌ജി കളിയില്‍ ദേഷ്യം മൂത്ത അച്ഛന്‍ മദ്യലഹരിയില്‍ മകനുമായി വഴക്കിടുകയും തോക്കെടുത്ത് മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അച്ഛന്‍ മകനെ തല്ലുമെന്ന് ഭയന്ന് അമ്മ തടസം പിടിക്കാന്‍ ചെന്നതിനിടെ അബദ്ധത്തില്‍ അച്ഛന്‍റെ കൈയിലിരുന്ന തോക്കില്‍ നിന്നും വെടിയുതിരുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെടികൊണ്ട മൈമുനയെ മൂത്തമകന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവ് ഇംതിയാസിനെ അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക