കൊച്ചി: കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വി.ഡി. സതീശന്‍. കര്‍ഷക ആത്മഹത്യ നടന്ന അപ്പര്‍ കുട്ടനാട് യു.ഡി.എഫ് സംഘം സന്ദര്‍ശിക്കുമെന്നും അ‌ദ്ദേഹം പറഞ്ഞു. അപ്പര്‍ കുട്ടനാട്ടില്‍ ഇന്ന് നെല്‍കര്‍ഷകന്‍ തൂങ്ങി മരിച്ചതിനോട് കൊച്ചിയില്‍ വച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവല്ല നിരണം വടക്കുംഭാഗം സ്വദേശി രാജീവനാണ് ജീവനൊടുക്കിയത്. ഇത്തവണയും വേനല്‍മഴ വിള നശിപ്പിച്ചതോടെയാണ് രാജീവന്‍ ആത്മഹത്യ ചെയ്തത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി രാജീവ് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്ത് ഏക്കര്‍ ഭൂമിയാണ് രാജീവ് പാട്ടത്തിനെടുത്തത്. കൃഷി ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്ന് വായ്പയും എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വ്യാപക കൃഷിനാശം ഉണ്ടായി. സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം തുച്ഛമാണെന്ന് കാണിച്ച്‌ രാജീവ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാജീവ് കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക