തിരുവില്വാമല, കൊണ്ടാഴി പഞ്ചായത്തുകളില്‍ കൃഷിനാശമുണ്ടാക്കിയ 91 കാട്ടുപന്നികളെ തിരുവില്വാമല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെടിവച്ചുകൊന്നു. രണ്ട് ദിവസമായി രാത്രി, 20 മണിക്കൂര്‍ നടത്തിയ വേട്ടയില്‍ വെടിവച്ചുകൊന്ന പന്നികളെ തിരുവില്വാമലയിലെ അപ്പേക്കാട്ട് കുഴികുത്തി സംസ്‌കരിച്ചു. മലപ്പുറം മങ്കടയിലെ വിവിധ ക്‌ളബുകളില്‍ നിന്നെത്തിയ പന്ത്രണ്ടംഗ ഷൂട്ടര്‍മാരുടെ സംഘവും സഹായികളുമാണ് പന്നികളെ കൊന്നത്.

ഇതേസംഘം ഒറ്റപ്പാലത്തും പരിസരങ്ങളിലും പന്നിവേട്ട നടത്തിയിരുന്നു. പന്നിവേട്ടയ്ക്ക് ലൈസന്‍സുള്ള തോക്കുടമകളുടെ പാനല്‍ വനംവകുപ്പ് തയ്യാറാക്കിയിരുന്നു. ഈ പാനലിലുള്ളവരാണ് ദൗത്യസംഘം. തിരുവില്വാമലയിലെ അപ്പേക്കാട്, ഒരളാശ്ശേരി, പട്ടിപ്പറമ്ബ്, പാമ്ബാടി, കൊക്കേട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിലും കൊണ്ടാഴിയിലെ ചില പ്രദേശങ്ങളിലുമായിരുന്നു വേട്ട.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ പകല്‍ നടത്തിയ വേട്ടയില്‍ പത്തോളം പന്നികളെ ഇതേ സംഘം കൊന്നിരുന്നു. സ്ഥലം സന്ദര്‍ശിച്ച്‌ നാട്ടുകാരുടെയും കൃഷിക്കാരുടെയും സഹായത്തോടെ പന്നിശല്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാത്രി സംഘം വേട്ടക്കിറങ്ങിയത്. കെ.പി.ഷാന്‍, അലി നെല്ലങ്കര, ദേവകുമാര്‍, വിജയകുമാര്‍, വി.കെ.തോമസ്, സിബി രാജേഷ്, മുരുകപ്പന്‍ തുടങ്ങിയവരായിരുന്നു ഷൂട്ടര്‍മാര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക