ചണ്ഡീഗഡ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാല വെടിയേറ്റ് മരിച്ചു. പ്രശസ്ത ഗായകനും റാപ്പറുമായ ഇദ്ദേഹം തിരഞ്ഞെടുപ്പിന് മുമ്ബാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മാന്‍സയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂസെവാല നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഡോക്ടര്‍ വിജയ് സിംഗ്ല 63,323 വോട്ടുകള്‍ക്കാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.

മൂസ്വാല ഉള്‍പ്പെടെ 400 പേരുടെ സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിരവധി ആരാധകരുള്ള ഗായകനാണ് മൂസെവാല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സുരക്ഷാഭീഷണി ഉള്ളവർക്ക് നൽകിയിരുന്ന പോലീസ് സംരക്ഷണം പിൻവലിച്ച് ആം ആദ്മി പാർട്ടിയുടെ നിലപാടും ഇതോടുകൂടി വിമർശനം നേരിടുകയാണ്. സംരക്ഷണം പിൻവലിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ ആക്രമണമുണ്ടായത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പൊടിക്കൈകൾ സ്വീകരിക്കുന്ന ആം ആദ്മിയുടെ തീരുമാനങ്ങൾ രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി ഉയർത്തുമെന്ന് ആരോപണമാണ് കോൺഗ്രസ് കേന്ദ്രങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക