ഡല്‍ഹി: പാര്‍ട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലെ കെ വി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കൂവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. കെ.വി തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ കെ.വി തോമസിനോട് സംസാരിച്ചിരുന്നു. പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ.വി തോമസ് തന്നോട് പറഞ്ഞെന്നു. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള സാധ്യയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ നാളെ രാവിലെ 11 മണിക്ക് തീരുമാനം അറിയിക്കുമെന്നാണ് കെ.വി.തോമസ് പറഞ്ഞത്. ശനിയാഴ്ചയാണ് ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കാനായി കെ.വി.തോമസിനെ ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ എന്നിവരും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക