തേയിലത്തോട്ടത്തിന് നടുവിലേക്ക് അപ്രതീക്ഷിതമായി കാര്‍ പറന്നുവീണ് മലക്കം മറിഞ്ഞ് താഴ്ചയിലേക്ക് പതിച്ചു. സമീപത്തുണ്ടായിരുന്നവര്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.

ഒരു സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നു ഈ സംഭവമെന്നതാണ് ട്വിസ്റ്റ്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദി ഗോസ്റ്റി’ന്റെ ഊട്ടിയിലെ ലൊക്കേഷനില്‍നിന്നുള്ള ദൃശ്യമാണ് വൈറലായത്. കാര്‍ പറന്നു വീഴുമ്ബോള്‍ കുനിഞ്ഞിരിക്ക് എന്ന് ഒരാള്‍ സമീപത്തുള്ളയാളോട് പറയുന്നുണ്ട്. കാര്‍ വീണെന്ന് അടുത്തുള്ളയാള്‍ മറുപടിയും നല്‍കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രവീണ്‍ സട്ടരു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സോനല്‍ ചൗഹാന്‍ എന്നിവരാണ് നായികമാര്‍. ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ചിത്രമായാണ് ഗോസ്റ്റ് ഒരുങ്ങുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക