ഡല്‍ഹി: നല്ല സ്ത്രീധനം നല്‍കിയാല്‍ കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാമെന്ന വിവാദ പരാമര്‍ശങ്ങളുമായി പാഠപുസ്തകം. ബിഎസ്‌സി രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് സ്ത്രീധനത്തിന്റെ ഗുണങ്ങളും നേട്ടങ്ങളും എന്ന പേരില്‍ പാഠഭാഗമുള്ളത്. പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ പാഠപുസ്തകം വിവാദത്തിലാകുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫര്‍ണിച്ചറുകളും വാഹനങ്ങളും ഫ്രിഡ്ജ് അടക്കമുള്ള വീട്ടുപകരണങ്ങളും മറ്റുമെല്ലാമായി, പുതിയ വീടും കുടുംബവും തുടങ്ങാന്‍ സഹായിക്കുന്നതാണ് സ്ത്രീധനമെന്ന് പാഠഭാഗത്തില്‍ പറയുന്നു. ‘സ്ത്രീധനത്തിന്റെ ഭാരം കാരണം നിരവധി രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി. പെണ്‍കുട്ടികള്‍ പഠിക്കുകയോ ജോലി നേടുകയോ ചെയ്താല്‍ സ്ത്രീധനത്തിനുള്ള ആവശ്യം കുറയും. ഇത് സ്ത്രീധനത്തിന്റെ നേരിട്ടല്ലാത്തൊരു ഗുണമാണ്’, പുസ്തകത്തില്‍ പറയുന്നു.

ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ പാഠ്യപദ്ധതിയുടെ ഭാഗമായ പുസ്തകം ടികെ ഇന്ദ്രാനിയാണ് തയ്യാറാക്കിയത്. ഡല്‍ഹി കേന്ദ്രമായുള്ള ജേപീ ബ്രദേഴ്‌സ് മെഡിക്കല്‍ പബ്ലിഷേഴ്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക