സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം വൈറലായ ‘അറബിക് കുത്ത്’ ഗാനത്തിന് നൃത്തം ചെയ്ത് കത്രീന കെയ്ഫ്. കത്രീന കെയ്ഫ് ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. കത്രീന കെയ്ഫ് ആരാധകര്‍ താരത്തിന്റെ ഫാന്‍പേജുകളിലൂടെ വീഡിയോ വൈറലാക്കിയിരിക്കുകയാണ്. ട്വിറ്ററിലും ഇന്‍സ്റ്റാ​ഗ്രാമിലും ഒക്കെയായി വീഡിയോ ട്രെന്‍ഡിങ്ങിലാണ്. തമിഴ്‌നാട്ടിലെ മധുരയിലുള്ള മൗണ്ടന്‍ വ്യൂ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പമാണ് ബോളിവുഡ് താരസുന്ദരി ചുവട് വെച്ചത്.

വിജയ്‌യും പൂജാ ഹെഗ്‌ഡെയും ഒന്നിച്ചഭിനയിച്ച ബീസ്‌റ്റ് എന്ന ചിത്രത്തിലെ ഗാനത്തിന് എല്ലാവരും ചേര്‍ന്ന് ഡാന്‍സ് ചെയ്തത്. ഷെയര്‍ ചെയ്തത് മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ ട്രെന്‍ഡിങ് ആയി. വീഡിയോ ലക്ഷക്കണക്കിന് ആളുകാളാണ് കണ്ടത്. നിരവധി ലൈക്കുകളും നേടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹശേഷം കത്രീന കൈഫ് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്. വിജയ് സേതുപതിയ്‌ക്കൊപ്പം “മെറി ക്രിസ്മസ്” എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശ്രീറാം രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക വിവരങ്ങളൊന്നും സിനിമാ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. “മെറി ക്രിസ്മസ്” എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു ഫോട്ടോ നടി നേരത്തെ പങ്കുവെച്ചിരുന്നു. ഫോണ്‍ ഭൂത് എന്ന ബോളിവുഡ് ചിത്രവും താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക