കൊല്‍ക്കത്ത: ബംഗാളില്‍ ഗജോള്‍ഡോബയ്ക്ക് സമീപം പരുക്കേറ്റ നിലയില്‍ കംഗാരുക്കളെ കണ്ടെത്തിയതില്‍ ദുരൂഹത. രണ്ട് കംഗാരുക്കളെ വനപാലകര്‍ രക്ഷപ്പെടുത്തിയതിനു തൊട്ടുപിന്നാലെ, സമീപപ്രദേശമായ ഫരാബാരിയില്‍ മറ്റൊരു കംഗാരുവിനെ കൂടി കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പട്രോളിങ്ങിനിടെയാണു പരുക്കേറ്റ കംഗാരുക്കളെ വനപാലകര്‍ കണ്ടെത്തിയത്.

മൃഗങ്ങളുടെ ശരീരത്തില്‍ ഗുരുതരമായ മുറിവുകള്‍ ഉണ്ടായിരുന്നു. കൂടുതല്‍ ചികിത്സയ്ക്കായി അവരെ ഉടന്‍ തന്നെ ബംഗാള്‍ സഫാരി പാര്‍ക്കിലേക്കു കൊണ്ടുവരികയായിരുന്നുവെന്നു ബെലാക്കോബ ഫോറസ്റ്റ് റേഞ്ചിലെ റേഞ്ചര്‍ സഞ്ജയ് ദത്ത പറഞ്ഞു. മൃഗങ്ങള്‍ എങ്ങനെ ഇവിടെയെത്തിയെന്നും ആരാണ് ഇവയെ എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക