ചെങ്ങന്നൂര്‍: ചെറിയനാട് വീടിന്റെ വരാന്തയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ രാത്രിയില്‍ തീയിട്ട നിലയില്‍. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തീ വീട്ടിലേക്കു പടരാനുള്ള സാഹചര്യം നാട്ടുകാരുടെ ഇടപെടലും ഭാഗ്യവും കൊണ്ടു മാത്രമാണ് ഒഴിവായത്.

ചെറിയനാട് മൂന്നാം വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടമ്മയും രണ്ടു പെണ്‍മക്കളും അടങ്ങിയ കുടുംബത്തിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. സംഭവം നടക്കുമ്ബോള്‍ വീട്ടമ്മയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. തീ പടര്‍ന്നു വീട്ടിലാകെ പുക നിറഞ്ഞ നിലയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ഇവര്‍ താമസിക്കുന്ന വീടിന്റെ കുളിമുറിക്കു സമീപം മൊബൈല്‍ ക്യാമറ വഴി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിനു അയല്‍വാസിയായ ഒരു യുവാവിനെതിരെ കേസെടുത്തിരുന്നു. സ്കൂട്ടര്‍ കത്തിച്ചത് ഇതിന്റെ പകപ്പോക്കലാണോയെന്ന് പൊലീസിന് സംശയമുണ്ട്. ഇക്കാര്യം പരിശോധിക്കുകയാണെന്ന് ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക