മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനും. ഇവരുടെ സൗഹൃദം നിറയുന്ന ചിത്രങ്ങളെല്ലാം അതിവേഗമാണ് ആരാധകരും സോഷ്യല്‍ മീഡിയയില്‍ ഒരുപോലെ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ലണ്ടനിലെ ലാവൻഡര്‍ തോട്ടത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

താരങ്ങള്‍ക്കൊപ്പം ചാക്കോച്ചന്റെ ഭാര്യ പ്രിയ, മകൻ ഇസഹാഖ്, മഞ്ജുവിന്റെ മാനോജറായ ബിനീഷ് എന്നിവരെയും ചിത്രങ്ങളില്‍ കാണാം.’ഇറ്റ്സ് ലാവൻഡര്‍ ടൈം’ എന്ന് കുറിച്ചാണ് സുഹൃത്തുകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. ചോക്ലേറ്റ് ബോയ് ആൻഡ് ചോക്ലേറ്റ് ഗേള്‍, ഫ്രെണ്ട്സ് ഫോറെവര്‍ എന്നിവയാണ് ചിത്രങ്ങള്‍ക്ക് താഴെ നിറയുന്ന കമന്റ്. ‘ലാവൻഡറിന്റെ സുഗന്ധവും സ്നേഹവും പൊട്ടിച്ചിരികളും നിറഞ്ഞയിടം,’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം പിഷാരടി കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാഞ്ചസ്റ്ററില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങിന്റെ ഭാഗമായെത്തിയതാണ് താരങ്ങള്‍. മമ്മൂട്ടിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. താരനിശയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു ശേഷം ലണ്ടൻ നഗരം ചുറ്റുകറങ്ങുന്നതിനിടയില്‍ താരങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്.

മമ്മൂട്ടി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജോജു ജോര്‍ജ്, അപര്‍ണ ബാലമുരളി, സാനിയ ഇയ്യപ്പൻ, സ്വാസിക വിജയൻ, രമേഷ് പിഷാരടി, ലക്ഷ്മിപ്രിയ, ആര്യ, അസീസ് നെടുമങ്ങാട്, ജുവല്‍ മേരി, വിനീത് ശ്രീനിവാസൻ, കെഎസ് ഹരിശങ്കര്‍ എന്നിവരെല്ലാം ആനന്ദ് ഫിലിം അവാര്‍ഡ്സില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പം ഭാര്യ സുല്‍ഫത്തും മാഞ്ചെസ്റ്ററില്‍ എത്തി. മമ്മൂട്ടിയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചത് മഞ്ജുവാര്യര്‍ ആയിരുന്നു. അത്തരമൊരു അവസരം തേടിയെത്തിയതിലുള്ള സന്തോഷവും മഞ്ജു പങ്കുവച്ചിരുന്നു.

വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുമായി ലണ്ടൻ നഗരം കറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വൈറലായിരുന്നു. മാഞ്ചസ്റ്ററിലെ അവാര്‍ഡ് നൈറ്റ് കഴിഞ്ഞ താരം കാറോടിച്ചാണ് ലണ്ടനിലേക്ക് പോയത്. ലണ്ടനില്‍ കുറച്ച്‌ ദിവസങ്ങള്‍ കൂടി താമസിച്ചിട്ടാകും മമ്മൂട്ടിയും കുടുംബവും നാട്ടിലേക്ക് മടങ്ങുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക