കൊല്ലം: കുട്ടിയെ മറയാക്കി കഞ്ചാവ് കടത്താന്‍ ശ്രമിച്ച ദമ്ബതികളടക്കം നാലുപേര്‍ പൊലീസ് പിടിയിലായി. ആറ്റിങ്ങല്‍ പറയത്തുകോണം പടിഞ്ഞാറ്റുവിള പുത്തന്‍ വീട്ടില്‍ എ. വിഷ്ണു (27), ഭാര്യ സൂര്യ (25), തൃക്കരുവ സി.കെ.പി ജങ്ഷന് സമീപം സരിത ഭവനില്‍ അഭയ് സാബു, കടപ്പാക്കട ശാസ്ത്രീ നഗര്‍ ഇടയിലഴികംപുരയിടം ആര്‍. ഉണ്ണികൃഷ്ണന്‍ (29) എന്നിവരാണ് പിടിയിലായത്.

24.1 കി.ഗ്രാം കഞ്ചാവുമായി വന്ന കാര്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. രണ്ടു വയസ്സുള്ള കുട്ടിയും മാതാപിതാക്കളും മറ്റ് രണ്ട് പേരും അടങ്ങിയ സംഘമായിരുന്നു കാറില്‍. പൊലീസ് പിടിയില്‍പെടാതിരിക്കാന്‍ കൊച്ചുകുട്ടിയെ മറയാക്കി ലഹരി വിപണനം നടത്തുകയായിരുന്നു സംഘത്തി‍െന്‍റ ലക്ഷ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണിവര്‍. വാഹനത്തില്‍ പല അറകളിലായി പാക്കറ്റുകളാക്കി കഞ്ചാവ് ഒളിപ്പിച്ച്‌ വെച്ചിരിക്കുകയായിരുന്നു. വരുംദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.

കൊല്ലം അസി.കമീഷണര്‍ ജി.ഡി. വിജയകുമാറി‍െന്‍റ നേതൃത്വത്തില്‍ കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍കുമാര്‍, ചവറ ഇന്‍സ്പെക്ടര്‍ നിസാമുദീന്‍, ചവറ എസ്.ഐ അജയകുമാര്‍, ഡാന്‍സാഫ് ടീം എസ്.ഐ ജയകുമാര്‍, പ്രശാന്ത്, ഷറഫുദീന്‍, എ.എസ്.ഐ ബൈജു പി. ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു, റിബു, രതീഷ്, ലിനുലാലന്‍, സനല്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക