കോട്ടയം: നഗരത്തില്‍ പൊലീസിന്റെ വാഹന പരിശോധന നടക്കുന്നത് കണ്ട് അമിത വേഗത്തില്‍ ഓടിച്ചു പോന്ന ന്യൂജെനറേഷന്‍ ബൈക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ച യുവാവിന് ഒപ്പം ബൈക്കിലുണ്ടായിരുന്ന യുവാവ് ഓടിരക്ഷപെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട യുവാവിനെ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. യുവാവിന് കാര്യമായ പരിക്കില്ല. സംഭവത്തെ തുടര്‍ന്ന് ചന്തക്കടവില്‍ ആളുകള്‍ കൂടിയത് ഗതാഗതക്കുരുക്കിന് അടക്കം ഇടയാക്കി. എസ്.എം.ഇ വിദ്യാര്‍ത്ഥികളായ മലപ്പുറം സ്വദേശിയായ യുവാവും, തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയുമാണ് റോഡില്‍ വീണത്. യുവാവ് മദ്യലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കോട്ടയം കഞ്ഞിക്കുഴിയില്‍ പൊലീസിന്റെ വാഹന പരിശോധന നടക്കുകയായിരുന്നു. ഇതിനിടെയാണ് ന്യൂജനറേഷന്‍ ബൈക്കില്‍ പെണ്‍കുട്ടിയെയുമായി അമിത വേഗത്തില്‍ യുവാവ് പാഞ്ഞെത്തിയത്. ഇത് കണ്ട് പൊലീസ് സംഘം ബൈക്കിന് കൈ കാണിച്ചു. എന്നാല്‍, പൊലീസിനെക്കണ്ട് അപകടകരമായ രീതിയില്‍ ഇയാള്‍ ബൈക്ക് ഓടിച്ച്‌ നഗരത്തിലേയ്ക്കു പോരുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സമയം കഞ്ഞിക്കുഴിയില്‍ നിന്നും പൊലീസ് ഇയാളുടെ ബൈക്കിന്റെ നമ്ബര്‍ സഹിതം വിശദാംശങ്ങള്‍ നഗരത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് കൈമാറി. ഈ സമയം ചന്തക്കവല ഭാഗത്ത് വച്ച്‌ പൊലീസ് സംഘം ബൈക്ക് തടയാന്‍ ശ്രമിച്ചെങ്കിലും ബൈക്ക് ഓടിച്ചു പോകാനുള്ള ശ്രമത്തിനിടെ ഇയാള്‍ റോഡില്‍ വീഴുകയായിരുന്നു. സ്‌റ്റോപ്പില്‍ നിന്നും മുന്നോട്ടെടുത്ത സ്വകാര്യ ബസ് കണ്ട് വെട്ടിച്ചു മാറ്റിയപ്പോഴാണ് ബൈക്ക് റോഡില്‍ മറിഞ്ഞത്. ബൈക്ക് മറിഞ്ഞതിനു പിന്നാലെ, ഇതിലുണ്ടായിരുന്ന പെണ്‍കുട്ടി ഇറങ്ങിയോടി. ഇതോടെയാണ് നാട്ടുകാര്‍ സംഭവം ശ്രദ്ധിച്ചത്.

ഇവിടെ ഉണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ തടഞ്ഞു വച്ചു. തുടര്‍ന്ന്, ട്രാഫിക് പൊലീസ് സംഘത്തെ വിവരം അറിയിച്ചു. ട്രാഫിക് പൊലീസ് സ്ഥലത്ത് എത്തിയ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. യുവാവിന് ലൈസന്‍സും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷം കേസെടുക്കുമെന്നും ട്രാഫിക്് എസ്.ഐ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക