കൊല്ലം: കോളേജ് വിദ്യാര്‍ഥികളുടെ പെരുമാറ്റം അതിരുവിട്ടതോടെ കെ എസ് ആര്‍ ടി സി (KSRTC) ബസ് പൊലീസ് സ്റ്റേഷനിലേക്ക് (Kerala Police) വിട്ടു. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസിലാണ് തിരുവനന്തപുരം സ്വദേശികളായ വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും കയറിയത്.

ഇവര്‍ ഒരു സീറ്റില്‍ ഇരിക്കുകയും മറ്റു യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കുംവിധം പെരുമാറുകയും ചെയ്തു. ഇവരുടെ പ്രണയസല്ലാപവും മറ്റും അതിരുകടന്നതോടെ യാത്രക്കാര്‍ വിവരം കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേക്കുറിച്ച്‌ സംസാരിക്കാനെത്തിയ വനിതാ കണ്ടക്ടറോടും ഇരുവരും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. വനിതാ കണ്ടക്ടര്‍ക്കെതിരെ കെ എസ് ആര്‍ ടി സി എം.ഡിക്ക് ഇ മെയില്‍ അയച്ചതായും കൂട്ടത്തിലുണ്ടായിരുന്ന ആണ്‍ വിദ്യാര്‍ഥി ആക്രോശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക