റാഞ്ചി: ഓടുന്ന ട്രെയിനിലേക്ക് ചാടികയറുന്നതിനിടെ കാല്‍വഴുതിവീണ യാത്രക്കാരിയെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ (ആര്‍പിഎഫ്) വനിതാ കോണ്‍സ്റ്റബിള്‍ രക്ഷപ്പെടുത്തി. ജാര്‍ഖണ്ഡിലെ ചക്രധര്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം.

മൂന്നാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ചക്രധര്‍പൂര്‍-ഹൗറ എക്സ്പ്രസ് പുറപ്പെട്ടതിന് പിന്നാലെ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ബാലന്‍സ് നഷ്ടമാകുകയായിരുന്നു. വൈകീട്ട് 6:26 ഓടെയാണ് സംഭവം. യുവതിയെ ട്രെയിന്‍വലിച്ചിഴയ്ക്കുന്നതിനിടെ പ്ലാറ്റ് ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ വഹീദ ഖാത്തൂണ്‍ ഉടന്‍ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചക്രധര്‍പൂര്‍ ആര്‍പിഎഫ് എസ്‌എച്ച്‌ഒ ബി കെ സിന്‍ഹ, കോണ്‍സ്റ്റബിള്‍ വഹീദ് ഖാട്ടൂണിനെ അഭിനന്ദിച്ചു, ”വഹീദ ഖാട്ടൂണ്‍ തന്റെ കടമ വിശ്വസ്തതയോടെ നിറവേറ്റുകയും ഒരു യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. ഈ ധീരതയ്ക്ക്, വഹീദ ഖാത്തൂണിന് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക