പൃഥ്വിരാജിനേയും നയന്‍താരയേയും പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ​ഗോള്‍ഡിന്റെ ടീസര്‍ പുറത്ത്. ഏഴു വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയോടെ പുറത്തിറങ്ങുന്ന ​ഗോള്‍ഡ് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്തായാലും ആരാധകരുടെ പ്രതീക്ഷയേറ്റുകയാണ് ടീസര്‍.

കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ടീസര്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. രാത്രി വീടിന് അടുത്ത് നിര്‍ത്തിയിടുന്ന വണ്ടിയ്ക്ക് അടുത്തേക്ക് പൃഥ്വിരാജ് വരുന്നത് ഒരാളെ ചവിട്ടുന്നതുമാണ് ടീസറിലുള്ളത്. പോപ്കോണ്‍ കഴിച്ചുകൊണ്ടിരിക്കുന്ന നയന്‍സിനേയും കാണാം. സുമം​ഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് താരം ചിത്രത്തില്‍ എത്തുന്നത്. മാജിക് ഫ്രേംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.

70 ലക്ഷം വ്യൂസ്

മാജിക് ഫ്രേംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 70 ലക്ഷത്തില്‍ അധികം പേര്‍ കണ്ട ടീസര്‍ ഇതിനോടകം യൂട്യൂബിള്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്.

പൃഥ്വിരാജിനും നയന്‍താരയ്ക്കുമൊപ്പം റോഷന്‍ മാത്യു, ചെമ്ബന്‍ വിനോദ്, ലാലു അലക്സ്, സൈജു കുറുപ്പ്, സുധീഷ്, അജ്മല്‍ അമീര്‍, ദീപ്തി സതി തുടങ്ങിയ വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. കൂടാതെ നിരവധി താരങ്ങള്‍ അതിഥിവേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക