രു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു തോന്നിയാല്‍ അതു താന്‍ നേരിട്ടു ചോദിക്കുമെന്ന് നടന്‍ വിനായകന്‍. തന്റെ ജീവിതത്തില്‍ പത്ത് സ്ത്രീകളോട് ലൈം​ഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും അവരോടെല്ലാം താന്‍ അങ്ങോട്ടു ചോദിക്കുകയായിരുന്നെന്നും വിനായകന്‍ പറഞ്ഞു. അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കില്‍ താന്‍ ഇനിയും അത് ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരുത്തീ എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിനായകന്റെ പ്രതികരണം.

‘ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ… അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’- വിനായകന്‍ പറഞ്ഞു.

‘ഐ ആം നോട്ട് എ ഡേര്‍ട്ട്. ഞാന്‍ ഭയങ്കരനാണ്’

മാന്യന്മാരെന്നു നടിക്കുന്നവരെ താന്‍ എന്നും വിമര്‍ശിക്കുമെന്നും അതിന്റെ പേരില്‍ തന്റെ സിനിമാ ജീവിതത്തിന് ഒന്നും സംഭവിക്കില്ലെന്നും വിനായകന്‍ വ്യക്തമാക്കി. ”ഈ ലോകത്ത് മാന്യന്‍ എന്നു പറയുന്ന അമാന്യനെ ഞാന്‍ ചീത്ത പറയും. മാന്യന്‍ എന്നു പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാന്‍ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകള്‍ വ്യക്തമാക്കുന്നത്. കോവിഡിന്റെ മരുന്ന് ഏറ്റവും ഡേര്‍ട്ട് ആയ വിനായകന്‍ ആണ് ഉണ്ടാക്കുന്നത് എങ്കില്‍ എല്ലാവരും എന്റെ അടുത്ത് വരും. എന്റെ പഴ്സനല്‍ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേര്‍ട്ട്. ഞാന്‍ അതില്‍ത്തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് നിങ്ങള്‍ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേര്‍ട്ട്. ഞാന്‍ ഭയങ്കരനാണ്.”

നവ്യ നായരെ പ്രധാന കഥാപാത്രമാക്കി വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ഒരുത്തീ. ചിത്രത്തില്‍ ശക്തമായ വേഷത്തിലാണ് വിനായകന്‍ എത്തുന്നത്. തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള നവ്യയുടെ തിരിച്ചുവരവാണ് ചിത്രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക