തൃശൂര്‍: കഴിഞ്ഞ് പിറ്റേന്ന് കാണാതായ നവവരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി(Found Dead). മനക്കൊടി കിഴക്കുംപുറം എന്‍എസ്‌എസ് ഓഫിസിനു സമീപം അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെയും കോമളവല്ലിയുടെയും മകന്‍ ധീരജ്(37) ആണ് മരിച്ചത്.

ഈ മാസം 20നാണ് മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശിനിയെ ധീരജ് വിവാഹം ചെയ്തത്. വിവാഹ പിറ്റേന്ന് അമ്മയെ കണ്ടു വരാമെന്ന് പറഞ്ഞ് ഭാര്യയുടെ സ്‌കൂട്ടറുമെടുത്ത് വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍ തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചൊവ്വാഴ്ച രാവിലെ പാലം പടിഞ്ഞാറ് ഒരു കിലോമീറ്റര്‍ അകലെ പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കാല്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കേ ഭാഗത്ത് നിന്ന് സ്‌കൂട്ടറും പണവും ചെയിനും കണ്ടെത്തി. ഗള്‍ഫില്‍ പ്രമുഖ കമ്ബനിയുടെ സ്ഥാപനത്തില്‍ ജോലിക്കരാനായ ധീരജ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക