കിയവ്: യുക്രെയ്നിയന്‍ താരം ഒക്സാന ഷ്വെറ്റ്‌സ് റഷ്യന്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കിയവിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിനിടെയാണ് ഒക്സാന ഷ്വെറ്റ്സ് കൊല്ലപ്പെട്ടതെന്ന് യങ് തിയേറ്റര്‍ ഗ്രൂപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. മരണപ്പെടുമ്ബോള്‍ ഒക്സാന ഷ്വെറ്റ്സിന് 67 വയസ്സായിരുന്നു പ്രായം.

‘ഓണേര്‍ഡ് ആര്‍ട്ടിസ്റ്റ് ഓഫ് യുക്രെയ്ന്‍’ എന്ന പേരില്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് യുക്രെയ്ന്‍ നല്‍കുന്ന പരമോന്നത പുരസ്ക്കാരം ഒക്സാനക്ക് ലഭിച്ചിട്ടുണ്ട്. ഇവാന്‍ ഫ്രാങ്കോ തിയേറ്റര്‍, കിയവ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയേറ്റര്‍ എന്നിവയില്‍ നിന്നാണ് തിയേറ്റര്‍ സ്റ്റുഡിയോയില്‍ ഷ്വെറ്റ്സ് ബിരുദം നേടുന്നത്. ടെര്‍നോപില്‍ മ്യൂസിക് ആന്‍ഡ് ഡ്രാമ തിയേറ്റര്‍, കിയവ് തിയേറ്റര്‍ ഓഫ് സറ്റെയര്‍ എന്നിവയുമായി സഹകരിച്ച്‌ അവര്‍ പ്രവര്‍ത്തിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ ഒക്സാന ഷ്വെറ്റ്സിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും റഷ്യന്‍ അധിനിവേശത്തെ അപലപിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക