അയര്‍ലന്‍ഡിലെ കോര്‍ക്ക് സിറ്റിക്ക് സമീപം വില്‍ട്ടണില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് സ്വദേശി 38 വയസ്സുള്ള ദീപ ദിനമണിയെയാണ് വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ വില്‍ട്ടണിലെ കര്‍ദിനാള്‍ കോര്‍ട്ട് റസിഡൻഷ്യല്‍ ഏരിയയില്‍ കിടപ്പുമുറിയില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ദീപയുടെ ഭര്‍ത്താവ് റിജിനെ (41) പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ-4 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊ ലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.ഇവര്‍ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്. കൂട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്ന മകൻ തിരിച്ചെത്തിയപ്പോഴാണ് ദാരുണമായ വാര്‍ത്ത പുറത്തറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക