തിരുവനന്തപുരം: 28, 29 തീയതികളില്‍ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് ആള്‍ കേരള ബാങ്ക് എംപ്ളോയിസ് അസോസിയേഷന്‍ അറിയിച്ചു. ബാങ്ക് സ്വകാര്യവത്കരണം, പുറം കരാര്‍ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വര്‍ദ്ധിപ്പിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് സെക്രട്ടറി ബി. രാംപ്രകാശ് അറിയിച്ചു.

തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ബാങ്ക് പണിമുടക്ക് വരുന്നതോടുകൂടി തുടർച്ചയായ നാല് ദിവസങ്ങൾ ബാങ്കുകൾ പ്രവർത്തിക്കില്ല. ഇരുപത്തിയാറാം തീയതി ശനിയാഴ്ച നാലാം ശനി ആയതിനാലാണ് ഇങ്ങനെ. സാമ്പത്തിക വർഷം അവസാനിക്കുന്ന സമയത്ത് തുടർച്ചയായി ബാങ്കുകൾ നാലുദിവസം പ്രവർത്തിക്കാൻ ഇരിക്കുന്നത് വലിയ ബുദ്ധിമുട്ടുകൾ ഇടപാടുകാർക്ക് സൃഷ്ടിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക