കടംകൊണ്ട് കുടുംബം മുടിയുന്ന അവസ്ഥയാണോ? എങ്കില്‍ വീട്ടില്‍ ചെരുപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥാനം ഒന്നുശ്രദ്ധിച്ചേക്കൂ. പ്രധാന വാതിലിനുനേരെ ചെരുപ്പുകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണെങ്കില്‍ കുടുംബം മുടിയുന്നതിന് വേറെ കാണം തിരക്കേണ്ടെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

പ്രധാനവാതില്‍ വീടിന്റെ അതിപ്രധാന ശ്വസനകേന്ദ്രമായാണ് കണക്കാക്കുന്നത്. അതായത് വീടില്‍ പോസിറ്റീവ് എനര്‍ജി എത്തുന്ന സ്ഥലം. ചെരുപ്പുകള്‍ നമ്മുടെ ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നതാണ്. അതിനാല്‍ ചെരുപ്പുകള്‍ പ്രധാന വാതിലില്‍ അലക്ഷ്യമായി ഇടുന്നത് വീട്ടിനുള്ളിലും നെഗറ്റീവ് എനര്‍ജി നിറയാന്‍ ഇടയാകും. കടവും ബുദ്ധിമുട്ടുകളുമാവും ഫലം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടുംബാംഗങ്ങള്‍ തമ്മില്‍ വിട്ടൊഴിയാത്ത കലഹത്തിനുപോലും ഇത് ഇടയാക്കിയേക്കും. പുറത്തിടുന്ന ചെരുപ്പുകള്‍ ഒരിക്കലും വീടിനകത്ത് ഉപയോഗിക്കരുത്. ആരോഗ്യപരമാവും വാസ്തുശാസ്ത്രപരമായും ഇത് നന്നല്ല.

ചെരുപ്പുകള്‍ വീടിന്റെ പ്രധാന വാതിലിന്റെ ഭാഗത്തുനിന്ന് മാറ്റി അടുക്കി സൂക്ഷിക്കുകയാണ് വേണ്ടത്. വൃത്തിയില്ലാത്ത ചെരുപ്പുകള്‍ഇവിടെ സൂക്ഷിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മറ്റി‌ടങ്ങളില്‍ നിന്നുള്ള അഴുക്കുകളും വൃത്തികേടുകളും നമ്മുടെ വീടിനുള്ളില്‍ എത്തുന്നത് ഏറെ ദോഷം ചെയ്യുമെന്ന് മറക്കാതിരിക്കുക.

പണ്ടുകാലത്ത് വീടിന്റെ പൂമുഖത്ത് കിണ്ടിയില്‍ വെള്ളം നിറച്ചുവച്ചിരുന്നു.എവിടെയെങ്കിലും യാത്രപോയിട്ട് വന്നാല്‍ വീടിനകത്ത് കയറുന്നതിന് മുമ്ബ് കാലുകള്‍ വൃത്തിയാക്കാന്‍ വേണ്ടിയായിരുന്നു ഇത്. അത്രയ്ക്ക് പവിത്രവും പരിശുദ്ധവുമായി സൂക്ഷിക്കേണ്ടതാണ് വീടും പ്രധാന വാതിലും. എന്നാല്‍ ഇന്ന് കാലം മാറിയതോടെ എല്ലാം ഇല്ലാതായി. അതോടെ രോഗങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും കൂടുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക