സല്യൂട്ട് റിലീസ് ചെയ്ത് സംവിധായകന്‍ പോലും അറിഞ്ഞില്ലേ ? അണിയറയില്‍ ആരുമറിയാതെ നീക്കം നടത്തിയത് ദുല്‍ഖര്‍സല്‍മാനോ? തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. 3 മണിക്കൂര്‍ മുമ്ബ് പോലും സല്യൂട്ട് ഇന്ന്(18/03/2022) പ്രദര്‍ശനത്തിനെത്തുമെന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സോഷ്യല്‍ മീഡിയയില്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ട് പറഞ്ഞത്.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ സല്യൂട്ട് ഒരു ദിവസം മുമ്ബേ റിലീസ് ചെയ്തത്. സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം സല്യൂട്ട് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചതിനു പിന്നാലെ ചിത്രം ലീക്കായോ എന്ന ചോദ്യവും ഉയരുന്നുണ്ട്.നാളെ മാര്‍ച്ച്‌ 18ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ഒരു ദിവസം മുമ്ബേ പ്രദര്‍ശനം ആരംഭിച്ചതാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക