ന്യൂഡല്‍ഹി: നവ്ജ്യോത് സിംഗ് സിദ്ധു അടക്കം നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട അഞ്ച് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരോട് അവരുടെ സ്ഥാനങ്ങള്‍ ഒഴിയാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരോടാണ് ദേശീയ അദ്ധ്യക്ഷയായ സോണിയ ഗാന്ധി ഒഴിയാന്‍ ആവശ്യപ്പെട്ടത്.

തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ പുനസംഘടന ലക്ഷ്യമിട്ടാണ് സോണിയ ഗാന്ധി സംസ്ഥാന അദ്ധ്യക്ഷന്മാരോട് സ്ഥാനങ്ങള്‍ ഒഴിയാന്‍ ആവശ്യപ്പെടുന്നതെന്ന് പാര്‍ട്ടി നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ തീരുമാനം അറിയിച്ചു കൊണ്ടുള്ള സുര്‍ജേവാലയുടെ ട്വീറ്റ് എത്തി മിനിട്ടുകള്‍ക്കകം ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാന അദ്ധ്യക്ഷന്മാര്‍ രാജിവയ്ക്കുന്നതായി അറിയിച്ചു. പഞ്ചാബില്‍ നവ്ജ്യോത് സിംഗ് സിദ്ധു, ഉത്തരാഖണ്ഡില്‍ ഗണേഷ് ഗൊഡിയാല്‍, ഗോവയില്‍ ഗിരീഷ് ചൊടാന്‍കര്‍, മണിപൂരില്‍ ലോകന്‍ സിംഗ്, ഉത്തര്‍പ്രദേശില്‍ അജയ് കുമാര്‍ ലല്ലു എന്നീ സംസ്ഥാന അദ്ധ്യക്ഷന്മാര്‍ക്കാണ് അവരുടെ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ നഷ്ടമാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക