ഡിണ്ടിഗല്‍: 2020 ലെ ഒരു ഞായറാഴ്ച എസ്. പാണ്ടിരാജ് എന്ന യുവാവ് വീട്ടിലെത്തിയത് കരഞ്ഞുതളര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് മുമ്ബിലേക്ക് ചേതനയറ്റ ശരീരമായായിരുന്നു. അനന്തരവന്‍റെയും മരുമകളുടേയും കാതുകുത്തല്‍ ചടങ്ങില്‍ പങ്കെടുക്കുക എന്നത് പാണ്ടിരാജിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. മരുമകള്‍ താരിക ശ്രീയുമായും, അനന്തരവന്‍ മോനേഷ് കുമാരനുമായും പാണ്ടിരാജ് ഏറെ അടുപ്പമായിരുന്നുവെന്ന് അമ്മ പസുംകിഴി ഓര്‍ക്കുന്നു.

കാതുകുത്ത് ചടങ്ങിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ 2020 ജൂണ്‍ 28നുണ്ടായ വാഹനാപകടത്തിലാണ് പാണ്ടിരാജ് കൊല്ലപ്പെടുന്നത്. മരണപ്പെട്ട് രണ്ട് മാസങ്ങള്‍ക്കകം തന്നെ പ്രതിമക്കായുള്ള ഓര്‍ഡര്‍ നല്‍കിയിരുന്നെങ്കിലും ലഭിക്കാന്‍ ഒരു വര്‍ഷമെടുത്തുവെന്നും കുടുംബം പറഞ്ഞു. പാണ്ടിരാജിന്‍റെ വലുപ്പത്തിലുള്ള പ്രതിമയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിമയുടെ മടിയില്‍ കുട്ടികളെ ഇരുത്തിയായിരുന്നു ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. രഥത്തിലാണ് മുണ്ടും ഷര്‍ട്ടും ധരിച്ച പാണ്ടിരാജിന്‍റെ പ്രതിമ വേദിയിലെത്തിച്ചത്. മകന്‍ എപ്പോഴും വീട്ടിലെ സ്വീകരണ മുറിയില്‍ ടി.വി കണ്ടുകൊണ്ടിരിക്കാറുണ്ട്. അവന്‍ മരിച്ചിട്ടില്ല. ഇപ്പോഴും എല്ലാവരും ഒത്തുചേരാറുള്ള ഹാളില്‍ തന്നയാണ് പ്രതിമയുടെയും സ്ഥാനമെന്നും അമ്മ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക