പാലക്കാട്: ജോലി സമയത്ത് സര്‍ക്കാര്‍ ഓഫീസില്‍ വനിതാ ജീവനക്കാരികളുടെ കോല്‍കളി പരിശീലനം. പാലക്കാട് ജി എസ് ടി ഓഫീസിലാണ് ജീവനക്കാരുടെ കോല്‍കളി അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് സംഭവം നടന്നത്.

ഓഫീസിലെ എല്ലാ ജീവനക്കാരും ഒരു ഹാളില്‍ ഒത്തു ചേര്‍ന്ന് കോല്‍കളി പരിശീലനം നടത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തിരിച്ചറിഞ്ഞതോടെ ജീവനക്കാര്‍ പരിശീലനം അവസാനിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ മാസം അവസാനം നടക്കുന്ന കുടുംബ മേളയില്‍ അവതരിപ്പിക്കുന്നതിനായാണ് വനിതാ ജീവനക്കാര്‍ കോല്‍കളി പരിശീലനം നടത്തിയതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ജി എസ് ടി വകുപ്പ് മേധാവി ഇത് വരെ പ്രതികരിച്ചിട്ടില്ല. ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക