സാന്റിയാഗോ: ( 11.03.2022) കമ്യൂണിസ്റ്റ് വിപ്ലവകാരി ചെ ഗുവേരയെ വെടിവച്ച്‌ കൊന്ന ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറാന്‍ സലാസര്‍(80) അന്തരിച്ചു. ചെഗുവേരയ്ക്ക് നേരെ വെടിയുതിര്‍ത്തത് താനാണെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നത്. ബന്ധുക്കളാണ് മരണ വിവരം പുറത്ത് വിട്ടത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബൊളീവിയയിലെ കിഴക്കന്‍ നഗരമായ സാന്താക്രൂസ് ഡെ ലാ സിയേറയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. എന്നാല്‍, സുരക്ഷാപരമായ കാരണങ്ങളാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മാരിയോ ടെറാന്‍ ചികില്‍സയിലിരുന്ന മിലിറ്ററി ആശുപത്രി തയാറായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1967 ഒക്ടോബര്‍ എട്ടിനാണ് ചെ ഗുവേര വെടിവച്ച്‌ കൊന്നത്. സിഐഐ- ക്യൂബന്‍ ചാരന്മാരുടെയും, യുഎസ് സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയായിരുന്നു ചെഗുവേരയുള്‍പെട്ട വിപ്ലവകാരികള്‍ക്ക് എതിരായ ഓപറേഷന്‍ നടന്നത്. ഇതിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ചെ ഗുവേര 1967 ഒക്ടോബര്‍ ഏഴിന് പിടിയിലാവുകയായിരുന്നു. പിന്നേറ്റ് ബൊളീവിയന്‍ പ്രസിഡന്റ് റെനെ ചെ ഗുവേരയെ വധിക്കാന്‍ ഉത്തരവിടുകയുമായിരുന്നു.

അങ്ങനെയാണ് അന്ന് ബൊളീവിയന്‍ സൈനികനായിരുന്ന മാരിയോ ടെറാന്‍ ചെഗുവേരയെ വധിക്കാന്‍ നിയോഗിക്കപ്പെട്ടത്. എന്നാല്‍ ചെ ഗുവേരയെ വധിക്കാന്‍ മാരിയോ ടെറാന്‍ അധികാരം ചോദിച്ചു വാങ്ങുകയായിരുന്നു എന്നും റിപോര്‍ടുകളുണ്ട്. ചെ ഗുവേരയുള്‍പെട്ട വിപ്ലവകാരികള്‍ക്കെതിരായ സൈനിക നീക്കത്തിനിടെ മൂന്നു സുഹൃത്തുക്കള്‍ കൊല്ലപ്പെട്ടതിലുള്ള വിരോധമായിരുന്നു ഇത്തരം ഒരു ആവശ്യം ഉന്നയിക്കാന്‍ മാരിയോ ടെറാനെ പ്രചോദിപ്പിച്ചത് എന്നാണ് റിപോര്‍ടുകള്‍.

ബൊളീവിയയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്‌കൂളില്‍ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത്. വെടിവച്ച്‌ കൊല്ലുമ്ബോള്‍ 39 വയസ് മാത്രമായിരുന്നു ചെഗുവേരയുടെ പ്രായം. ‘നിങ്ങള്‍ ഒരു മനുഷ്യനെയാണ് കൊല്ലാന്‍ പോകുന്നതെന്നും കണ്ണിലേക്ക് നോക്കി വെടിവയ്ക്കൂ’ എന്ന് ചെ ഗുവേര പറഞ്ഞതായും പിന്നീട് ടെറാന്‍ വെളിപ്പെടുത്തി. പിന്നീട് ബൊളീവിയന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച ടെറാന്‍ മാധ്യമങ്ങളില്‍ നിന്നും മറ്റും അകന്ന് അജ്ഞാതനായി ജീവിച്ച്‌ വരികയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക