മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ടു മണിക്കൂറോളം മുന്‍പ് ഉഴിച്ചിലിനായി നാലു യുവതികള്‍ അദ്ദേഹം താമസിച്ചിരുന്ന വില്ലയിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍. തായ്‌ലന്‍ഡ് പൊലീസിനെ ഉദ്ധരിച്ച്‌ വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാലു യുവതികള്‍ വോണും സുഹൃത്തുകളും താമസിച്ചിരുന്ന വില്ലയിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഇവരാണ് വോണിനെ ഏറ്റവും ഒടുവില്‍ ജീവനോടെ കണ്ടതെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, വോണിന്റെ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് തായ്‌ലന്‍ഡ് പൊലീസ് വ്യക്തമാക്കി. വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഉച്ചയ്ക്ക് 1.53നാണ് നാലു യുവതികള്‍ വില്ലയിലേക്ക് എത്തിയതെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ഇതില്‍ രണ്ടു യുവതികള്‍ ഷെയ്ന്‍ വോണ്‍ താമസിച്ചിരുന്ന മുറിയിലേക്ക് ഉഴിച്ചിലിനായി പോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതാണ്ട് രണ്ടു മണിക്കൂറോളം സമയം അവിടെ ചെലവഴിച്ച ഈ യുവതികള്‍ 2.58നാണ് പുറത്തുപോയതെന്നും സിസിടിവി ദൃശ്യങ്ങളെ ഉദ്ധരിച്ച്‌ പൊലീസ് വിശദീകരിക്കുന്നു. ഇവര്‍ വില്ല വിട്ടശേഷം ഏതാണ്ട് രണ്ടേകാല്‍ മണിക്കൂറിനു ശേഷമാണ് വോണിനെ സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ഉഴിച്ചിലിനായി എത്തിയ ‌യുവതികളാണ് വോണിനെ ഏറ്റവുമൊടുവില്‍ ജീവനോടെ കണ്ടതെന്ന് പൊലീസ് അനുമാനിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക