തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നേതാക്കള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലമല്ലെന്നും പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പരിഗണന വേണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാഫി പറമ്ബില്‍. കെ വി തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സീറ്റിനായി അവകാശവാദം ഉന്നയിക്കുമ്ബോഴാണ് യൂത്ത് കോണ്‍ഗ്രസ് എതിര്‍പ്പ് ഉയര്‍ത്തുന്നത്. അതിനിടെ നാലു ഘടക കക്ഷികള്‍ സീറ്റ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ എല്‍ഡിഎഫ് വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകള്‍ ഒഴിവു വരുമ്ബോള്‍ കോണ്‍ഗ്രസ്സിന് കിട്ടുന്ന ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിമോഹികളുടെ നീണ്ടനിരയാണ്. ഇന്നലെ മുതിര്‍ന്ന നേതാവ് കെവി തോമസ് രാജ്യസഭാ സീറ്റില്‍ മത്സരിക്കാനുള്ള താത്പര്യം പരസ്യമായി അറിയിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, പന്തളം സുധാകരന്‍ ,ചെറിയാന്‍ ഫിലിപ്പ് അടക്കമുള്ളവരും പരിഗണനയിലാണ്. അതിനിടെയാണ് മുതിര്‍ന്നവരുടെ താല്പര്യം തള്ളി യൂത്ത് കോണ്‍ഗ്രസ്സിന്‍്റെ രംഗപ്രവേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് സീറ്റ് കിട്ടുന്ന എല്‍ഡിഎഫിലും വലിയ തര്‍ക്കമുണ്ട്. രണ്ടും വേണമെന്നാണ് സിപിഎം ആഗ്രഹം. എന്നാല്‍ സിപിഐയും എന്‍സിപിയും എല്‍ജെഡിയും ജെഡിഎസും അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. ബജറ്റ് സമ്മേളനത്തിനായി മറ്റന്നാള്‍ വീണ്ടും നിയമസഭ ചേരുകയാണ് അതിനാല്‍ പ്രധാന നേതാക്കളെല്ലാം ഇനി തലസ്ഥാനത്തുണ്ടാവും. ഈയാഴ്ചയും അടുത്തയാഴ്ചയുമായി ചര്‍ച്ചകള്‍ പൂ‍ര്‍ത്തിയാക്കി സീറ്റുകളുടെ കാര്യത്തില്‍ സമവായത്തിലേക്കെത്താനാണ് ഇരുമുന്നണികളുടേയും നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക